വിഷന്‍ എസ് കണ്‍സപ്റ്റുമായി സ്‌കോഡ കോഡിയാക്ക് ഇന്ത്യയിലേക്ക്

വിഷന്‍ എസ് കണ്‍സപ്റ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സ്‌കോഡ കോഡിയാക്ക് ഇന്ത്യയിലേക്ക് എത്തുന്നു

skoda, Kodiaq, Octavia, laura സ്‌കോഡ, കോഡിയാക്ക്, ഒക്റ്റാവിയ, ലോറ
സജിത്ത്| Last Updated: ശനി, 13 ഓഗസ്റ്റ് 2016 (17:13 IST)
വിഷന്‍ എസ് കണ്‍സപ്റ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന സ്‌കോഡ കോഡിയാക്ക് ഇന്ത്യയിലേക്ക് എത്തുന്നു. 2017ല്‍ കോഡിയാക്ക് ഇന്ത്യയിലേക്ക് എത്തും. 2016 ലെ ജനീവാ മോട്ടോര്‍ ഷോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ഏഴു സീറ്റുമായാണ് കോഡിയാക്കിന്റെ വരവ്. മൂന്ന് നിരകളിലായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആറ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്. 2.0 ലിറ്റര്‍ ടിഡിഐ എന്‍ജിനുമായാണ് വാഹനം ഇന്ത്യയിലേക്ക് എത്തുന്നത്.

ഉയര്‍ന്ന മോഡലില്‍ ഇന്‍കാര്‍വൈഫൈ സൗകര്യം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കൂടാതെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യം ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയും ഉണ്ടാകും. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെയാകും വാഹനത്തിന്റെ വിലയെന്നാണ് പുറത്തുവരുന്ന വിവരം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :