കണ്ണൂർ|
aparna shaji|
Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (15:45 IST)
കണ്ണൂർ - തലശേരി ദേശീയപാതയിൽ ടോൾ ബൂത്തിലേക്കു ടാങ്കർ ലോറി ഇടിച്ചു കയറി ഒരാൾ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ഇന്നുച്ചയോടെയായിരുന്നു സംഭവം. ടോൾ ബൂത്ത് മാനേജർ കമ്പിൽ നാറാത്ത് സ്വദേശി സഹദേവനാണ് (62) മരിച്ചത്. ബൂത്തിലുണ്ടായിരുന്ന അഞ്ചു ജീവനക്കാരികൾക്കു പരുക്കേറ്റു. ലത(45), സംഗീത (19), ജിഷ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ലതയുടെ പരുക്ക് ഗുരുതരമാണ്.