തിരുവനന്തപുരം|
Rijisha M.|
Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:56 IST)
രുചിയേറിയ മത്തി കൂടുതൽ കിട്ടേണ്ട സമയമാണ് ചിങ്ങമാസം. എന്നാൽ ഇപ്രാവശ്യം പ്രതീക്ഷ തെറ്റുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ അയലയും കിളിമീനുമെല്ലാം വിലസുമ്പോഴും മത്തി മാത്രമില്ല.
ട്രോളിങ‌് നിരോധനം അവസാനിപ്പിച്ചശേഷം അയലയും കിളിമീനും കൂട്ടിന് മറ്റ് പല മീനുകളും വന്നപ്പോഴും മത്തി മാത്രം എത്തിയില്ല. ഇതിനിടയ്‌ക്ക് ചെമ്മീൻ ചാകര ആയിരിക്കേണ്ട സമയത്ത് കടലാക്രമണം വന്നു. ആ സമയവും അങ്ങനെ പോയി. ഇപ്പോൾ നെയ് നിറഞ്ഞ നാടൻ മത്തികളുടെ സമയമായിരുന്നു. അപ്പോൾ മത്തിയും മാറി നിൽക്കുന്നു.
എങ്കിലും
മത്സ്യത്തൊഴിലാളികൾ പ്രതീക്ഷ കൈവിടുന്നില്ല. ചില തൊഴിലാളികൾക്ക് ചെറിയ മത്തികൾ കുറച്ച് കിട്ടിയതുകൊണ്ടുതന്നെ ഇവർ പ്രതീക്ഷ കൈവിടുന്നില്ല. അയിലയും കിളിയും മാറി നിന്നാൽ മത്ത് വരുമെന്നുതന്നെ ഇവർ പ്രതീക്ഷിക്കുന്നു.