അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:52 IST)
പണപ്പെരുപ്പം നിയന്ത്രിക്കാൻ മറ്റ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ പോലെ റിപ്പോ റേറ്റ് ഉയർത്താനൊരുങ്ങി റിസർവ് ബാങ്ക്. സെപ്റ്റംബർ 30നുള്ള പണവായ്പാ നയത്തിൽ 0.50 ശതമാനം വർധനവുണ്ടാകുമെന്നാണ് ബിസിനസ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.
35 ബേസിസ് പോയൻ്റ് മുതൽ 60 ബേസിസ് പോയൻ്റിൻ്റെ വർധനവാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തെ തുടർന്ന് മൂന്ന് തവണയായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചുകഴിഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 1.40 ശതമാനമാണ് റിപ്പോ നിരക്കിൽ വർധനവുണ്ടായിട്ടുള്ളത്.