നിർണായക മത്സരത്തിൽ സൂര്യകുമാർ മൈതാനത്ത് നിറഞ്ഞാടിയത് കടുത്ത പനിയുമായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (16:31 IST)
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൽ സൂര്യകുമാർ യാദവ് കളിച്ചത് പനി ബാധിച്ച്. മത്സരശേഷം ബിസിസിഐക്കായി അക്ഷർ പട്ടേലിനോട് സംസാരിക്കവെ സൂര്യകുമാർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിൽ 36 പന്തിൽ നിന്നും 69 റൺസുമായി സൂര്യകുമാർ തിളങ്ങിയിരുന്നു.

മത്സരത്തിൽ വിരാട് കോലിക്കൊപ്പം നിർണായകമായ 104 റൺസ് കൂട്ടുക്കെട്ടുണ്ടാക്കാൻ സൂര്യയ്ക്കായിരുന്നു. ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായത് സൂര്യയുടെ പ്രകടനമാണ്. തനിക്ക് എന്തെങ്കിലും മരുന്നോ കുത്തിവെയ്‌പ്പോ തന്ന് മത്സരത്തിന് സജ്ജമാക്കണമെന്ന് ഡോക്ടറോടും ഫിസിയോയോടും ആവശ്യപ്പെട്ടെന്നും താരം വെളിപ്പെടുത്തി.

ഇന്നലെ മുതൽ എനിക്ക് വയറുവേദനയുണ്ടായിരുന്നു. പിന്നെ പനിയും വന്നു. അതേസമയം ഇന്നൊരു നിർണായകമായ മത്സരമാണെന്ന് എനിക്കറിയാം. ഞാൻ പനിയുള്ള കാര്യം ഡോക്ടറോടും ഫിസിയോയോടും പർറഞ്ഞു. ലോകകപ്പ് ഫൈനലാണെങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കും. അസുഖം പറഞ്ഞ് മാറിയിരിക്കാനാകുമോ. എന്തെങ്കിലും ചെയ്ത് വൈകീട്ടത്തെ മത്സരത്തിൽ കളിക്കാൻ സജ്ജനാക്കു എന്നാണ് ഞാൻ പറഞ്ഞത്. ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ഗ്രൗണ്ടിലെത്തിയാൽ പിന്നെ മറ്റൊരു വികാരമാണ്. സൂര്യകുമാർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :