ന്യൂഡല്‍ഹി:|
Last Modified ഞായര്‍, 14 ഡിസംബര്‍ 2014 (11:12 IST)
മൊബൈല്‍ നിര്‍മ്മാതാക്കളായ ഒപ്പോ അവരുടെ ആര്‍ 5 എന്ന മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഫോണ്‍
ഈമാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരക്കുറവാണ് ഈ ഫോണിന്റെ എടുത്ത് പറയാവുന്ന പ്രത്യേകത .ഫോണിന്റെ കനം
വെറും 4.85 എം.എം ആണ് .ഫോണിന് 25,000 മുതല്‍ 30,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.
ഇതില്‍ 433 പി.പി.ഐയോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി അമോ എല്‍.ഇ.ഡി ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ് ഉള്ളത്. 2 ജി.ബി മെമ്മറി, അഡ്രിനോ 405 ഗ്രാഫിക് പ്രൊസസര്‍, 64 ബിറ്റ് സ്നാപ് ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.ഇതുകൂടാതെ ആന്‍ഡ്രോയ്ഡ് 4.4 അധിഷ്ഠിതമായ ഓപ്പോയുടെ കളര്‍ ഒ.എസ്. 2.0.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആര്‍ 5 ഇന്റെ ബില്‍ട്ട് ഇന്‍ സ്റ്റോറേജ്
16 ജി.ബിയാണ്
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.