തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (11:04 IST)
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ സംരംഭമായ കേര
നീര കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വിപണിയിലെത്തും. 200 മില്ലി നീരയ്ക്ക് 30 രൂപയാണ് വില. നാളികേര വിസകന കോര്‍പ്പറേഷന്റെ കീഴില്‍ രൂപവത്കരിച്ചിട്ടുള്ള സംഘങ്ങള്‍ വഴിയാണ് കര്‍ഷകരില്‍ നിന്ന് നീര ശേഖരിക്കുക. ഇത് സംസ്‌കരിച്ചാണ് വിപണിയിലെത്തിക്കുക. ഇതിനായി മില്‍മ മാതൃകയൈല്‍ പ്രത്യേക ബോര്‍ഡും രൂപീകരിക്കും. ബോര്‍ഡ് രൂപീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
നീര വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കളക്ടറേറ്റുകളോട് ചേര്‍ന്ന് നീര വൈന്‍ഡിംഗ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ പി മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടേറിയേറ്റില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീന്‍ മുഖ്യമന്ത്രി ഉദ്ഘടനം ചെയ്യും.
തെങ്ങിന്റെ പൂക്കുലയില്‍ നിന്ന് വേര്‍തിരിക്കുന്ന ശുദ്ധമായ ആരോഗ്യ പാനീയമായ കേരനീര, ധാതുലവണങ്ങളും ഹാനികരമല്ലാത്ത കുറഞ്ഞ ഗ്ലൈസിക് ഇന്‍ഡക്‌സുള്ള പഞ്ചസാര അടങ്ങിയതുമാണ്. നീര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തെങ്ങ് കൃഷി വ്യാപകമാക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാലയുടെ പടന്നക്കാട് കേന്ദ്രത്തിലാണ് ഇപ്പോള്‍ നീര സംസ്കരണ കേന്ദ്രമുള്ളത്. പ്രതിദിനം 1000 ലിറ്റര്‍ സംസ്കരണ ശേഷിയാണ് ഇതിനുള്ളത്. താമസിയാതെ തന്നെ
എലത്തൂരില്‍ പതിനായിരം ലിറ്റര്‍ ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് ജനവരിയില്‍ സജ്ജമാവും. ആറളം ഫാമിലും നവംബറില്‍ത്തന്നെ 10,000 ലിറ്ററിന്റെ പ്ലാന്റ് തുറക്കും. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര, വെള്ളായണി എന്നിവിടങ്ങളിലും പ്ലാന്റുകള്‍ ആരംഭിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.