തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 29 ഒക്‌ടോബര്‍ 2014 (17:54 IST)
കേരള ഗവര്‍ണര്‍ പി സദാശിവം സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്ക് കടന്നു കയറുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് രൂപീകരിച്ച ചാന്‍സലേഴ്സ് കൌണ്‍സിലിന് നിയമസാധുതയില്ലെന്നും ഹസന്‍ വ്യക്തമാക്കി. ഈ യോഗം ചേര്‍ന്നതു പോലും തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കടന്നു കയറ്റമാണ്. ഇങ്ങനെ പോയാല്‍ മന്ത്രിസഭായോഗവും ഗവര്‍ണര്‍ വിളിച്ചു ചേര്‍ക്കുമെന്നും ഹസന്‍ ആരോപിച്ചു. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ഒരു സര്‍വകലാശാലയില്‍ പ്രശ്നമുണ്ടായാല്‍ ഇടപെടാം. അല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വിസിമാരെയും സംസ്ഥാന മന്ത്രിയെയും വിളിച്ചു യോഗം ചേര്‍ത്ത് ചാന്‍സലേഴ്സ് കൌണ്‍സില്‍ പോലുള്ള നടപടികള്‍ രൂപികരിച്ചത് തെറ്റാണെന്നും. ചാന്‍സലര്‍ എന്ന നിലയ്ക്ക് സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും ഹസന്‍ പറഞ്ഞു.
ഇത്തരത്തില്‍ യോഗം വിളിക്കാനും കൌണ്‍സില്‍ രൂപീകരിക്കാനും ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ്വഴക്കങ്ങളുടെ ലംഘനമാണിതെന്നും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആളുടെ ഭാഗത്ത് നിന്നുള്ള നടപടി നിര്‍ഭാഗ്യകരമായി പോയെന്നും എംഎം ഹസന്‍ വ്യക്തമാക്കി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.