അഭിറാം മനോഹർ|
Last Modified വ്യാഴം, 16 ജൂണ്‍ 2022 (15:01 IST)
വിമാനയാത്രാക്കൂലി ഉയർത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് സ്പൈസ് ജറ്റ് സിഎംഡി അജയ് സിങ്ങ്.
ഇന്ധനവില കുത്തനെ ഇടിഞ്ഞതും രൂപയുടെ മൂല്യം ഇടിഞ്ഞതും കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ടിക്കറ്റ് നിരക്കിൽ 10 മുതൽ 15 ശതമാനം വരെ വർധനവേണ്ടിവരുമെന്ന് അജയ് സിങ്ങ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണിന് ശേഷം ഇന്ധനവിലയിൽ 120% വർധനവാണുണ്ടായത്. ഇത് കമ്പനികളെ കൊണ്ട് താങ്ങാവുന്നതല്ല. വിമാന ഇന്ധനത്തിൻ്റെ നികുതി കുറയ്ക്കാൻ സംസ്ഥാന കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപ്പെടണമെന്നും അജയ് സിങ്ങ് പറഞ്ഞു.