ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല, ഇന്ഡിഗോയ്ക്ക് അഞ്ചു ലക്ഷം പിഴ

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (18:35 IST)
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ ഇൻഡിഗോ എയര്ലൈന്സിന് അഞ്ചു ലക്ഷം പിഴ. എയർലൈൻ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) ആണ് വിധിച്ചത്. വേണ്ടത്ര ശ്രദ്ധയോടെയാണ് ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ കൈകാര്യം ചെയ്തതെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി.

മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് ഇൻഡിഗോ വിമാനത്തിൽ കയറുന്നതിൽ നിന്ന് കുട്ടിയെ തടഞ്ഞത്. ഇതിനെ തുടർന്ന് കുട്ടിക്കൊപ്പമുണ്ടായിരുന്ന മാതാപിതാക്കൾ തങ്ങളുടെ യാത്ര വേണ്ടെന്ന് വെച്ചിരുന്നു.കുടുംബത്തെ കൊണ്ടുപോകാനായിരുന്നു തീരുമാനമെന്നും എന്നാൽ കുട്ടി പരിഭ്രാന്തനായതോടെ വിമാനത്തിലും കുട്ടി ബഹളം വെക്കുമോ എന്ന ഭയന്നാണ് ജീവനക്കാർ കുട്ടിയെ കയറ്റുന്നത് തടഞ്ഞത് എന്നാണ് ഇൻഡിഗോയുടെ വിശദീകരണം. കുടുംബത്തോട് ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി ഇൻഡിഗോ പ്രസ്ഥാവനയിൽ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :