എൽ ഐ സിക്ക് പ്രതിസന്ധിയില്ല, പ്രചരണം അടിസ്ഥാന രഹിതം: ചെയർമാൻ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2019 (15:33 IST)
എൽഐസി പ്രതിസന്ധിയിലാണെന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എം.ആർ.കുമാർ.
കോർപറേഷന്റെ വിപണി വിഹിതം 66 ശതമാനത്തിൽ 72 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണെന്ന് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കുള്ള മറുപടിയാണിതെന്നും ചെയർമാൻ വ്യക്തമാക്കി.

സെപ്റ്റംബർ 30 വരെയുള്ള അർധവാർഷിക കണക്കെടുപ്പിലാണ് എൽഐസിയുടെ ഈ റെക്കോർഡ് നേട്ടം. എൽഐസിയുടെ നിക്ഷേപങ്ങൾക്ക് ഓഹരി വിപണിയിൽ ഇടിവു സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ, സാമ്പത്തിക കാര്യങ്ങളിൽ വലിയ അറിവില്ലാത്തവരാകാം ഇത്തരം കാര്യങ്ങളെ വളച്ചൊടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :