റെക്കോഡ് ലാഭം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്, അതിശയിച്ച് കോർപ്പറേറ്റ് ലോകം

അഭിറാം മനോഹർ| Last Modified ശനി, 18 ജനുവരി 2020 (17:31 IST)
റിലയൻസ് ജിയോ ഡിസംബറിൽ അവസാനിച്ച 3 മാസത്തിനിടയിൽ മൊത്ത ലാഭത്തിൽ ഉണ്ടാക്കിയത് 62 ശതമാനത്തിന്റെ വർദ്ധനവ്. ഇതോടെ 2019 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം ലാഭം 1350 കോടിയായി കഴിഞ്ഞ വർഷം പ്രസ്തുത പാദത്തിൽ മൊത്തം 831 കോടിയായിരുന്നു റിലയൻസിന്റെ ലാഭം.

റിലയൻസ് ജിയോയുടെ പാദ റിപ്പോർട്ടുകളുടെ വളർച്ചയെ അത്ഭുതത്തോടെയാണ് കോർപ്പറേറ്റ് ലോകം കാണുന്നത്. ഒരു ഉപയോക്താവില്‍ നിന്നുളള ജിയോയുടെ ശരാശരി വരുമാനം (ARPU) പ്രതിമാസം 128.4 രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ ഇത് 120 രൂപയായിരുന്നു. ടെലികോം ഓപ്പറേറ്റർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം റിലയൻസ് ജിയോ 37 കോടി വരിക്കാരെ ചേർത്തതായാണ് കണക്കുകൾ.

മികച്ച മൊബൈൽ കണക്റ്റിവിറ്റി സേവനങ്ങളോടുളള ഉപയോക്താക്കളുടെ പ്രതികരണമാണ് ജിയോയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.രാജ്യത്തിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ നായകർ ഞങ്ങളായിരിക്കും എന്ന ഞങ്ങളുടെ വാക്ക് പാലിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :