മൊത്തവില പണപ്പെരുപ്പം കുറയുന്നു, ജൂലായിൽ 11.16 ശതമാനമായി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2021 (16:19 IST)
മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കിൽ ജൂലായി നേരിയ കുറവ്. ജൂണിലെ 12.07ശതമാനത്തിൽനിന്ന് ജൂലായിൽ 11.16ശതമാനമായാണ് കുറഞ്ഞത്. ഇന്ധനം, ഊർജം തുടങ്ങിയമേഖലകളിലെ ചെലവ് കുറഞ്ഞതാണ് വിലക്കയറ്റതോതിൽ കുറവ് വരുത്തിയത്.

കഴിഞ്ഞ മെയ് മാസത്തിൽ 13.11 ആയിരുന്നു ഹോൾസെയിൽ പ്രൈസ് ഇൻഡക്‌സ്. 2020 ജൂലായിൽ മൈനസ് 0.25ശതമാനവും. അസംസ്‌കൃത എണ്ണ, പ്രകൃതി വാതകം, മിനറൽ ഓയിൽ, നിർമിത വസ്തുക്കൾ തുടങ്ങിയവയുടെ വിലയിൽ വർധനവുണ്ടായതാണ് മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് കൂടാൻ ഇടയാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :