ഇന്ത്യൻ ആർമിയുടെ വിശ്വസ്തനായ കരുത്തൻ ജോങ്കയെ സ്വന്തമാക്കി ധോണി !

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (18:19 IST)
ക്യാപ്റ്റൻ കൂൾ ധോണിയുടെ വാഹന പ്രേമത്തെക്കുറിച്ച് ഇന്ത്യക്കാർക്ക് മുഴുവൻ അറിയാവുന്നതാണ്. അടുത്തിടെയാണ് ആദ്യ ജീപ്പ് ഗ്രാൻഡ് ചെറോകി ട്രാക്‌ഹോക്കിനെ ധോണി വാഹന നിരയിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴിതാ ഇന്ത്യൻ സേനയുടെ വിശ്വസ്ഥനായ കരുത്തൻ ജോങ്കയെക്കൂടി സ്വന്തമാക്കിയിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി.

ആംബുലൻസായും റിക്കവറി വാഹനമായും, സിഗ്നൽ വാഹനമായുമെല്ലാം ഇന്ത്യൻ സേന ഉപയോഗിച്ചിരുന്ന 20 വർഷം പഴക്കമുള്ള 4X4 ജോങ്കയാണ് ധോണിയുടെ വാഹന നിരയിലെ പുതിയ അംഗം. 1965 മുതൽ 1999 ഇന്ത്യൻ സേനയിലെ പ്രധാനിയായിരുന്നു ജോങ്കോ. നിസാന്റെ പെട്രോൾ 60യുടെ ഇന്ത്യൻ മിലിറ്ററി പതിപ്പാണ് വാഹനം.


ജബൽപൂർ ഓർഡ്നൻസ് ആൻഡ് ഗൺക്യാരേജ് അസംബ്ലി എന്നതിന്റെ ചുരുക്കമാണ് ജോങ്കോ. ജബൽ‌പൂരിലെ സൈനിക നിർമ്മാണ ശാലയിൽനിന്നുമാണ് 1965 മുതൽ 1999 വരെ വാഹനം നിർമ്മിച്ചിരുന്നത്. 110 ബിഎച്ച്പി കരുത്ത് ഉത്പാതിപ്പിക്കുന്ന 4.0 ലിറ്റർ 6 സിലിണ്ടർ. ഇൻലൈൻ പെട്രോൾ എഞ്ചിനാണ് ജോങ്കക്ക് കരുത്ത് പകരുന്നത്. 4.0 ലിറ്റർ ഹിനോ ഡീസൽ എഞ്ചിനിൽ വാഹനത്തിന്റെ 100 സിവിലിയൻ പതിപ്പും പുറത്തിറങ്ങിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :