കടല്‍ക്കൊലക്കേസിലെ കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ രാജ്യാന്തര ട്രിബ്യൂണല്‍ വിധി

ഹേഗ്| VISHNU N L| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (15:29 IST)
കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രിബ്യൂണലില്‍ ഇറ്റലിക്ക് തിരിച്ചടി. ഇറ്റലി നിരത്തിയ വാദങ്ങള്‍ തെറ്റിധാരണാ ജനകമാണെന്നും രണ്ട് അപ്പീലുകള്‍ സമര്‍പ്പിച്ചത് ശരിയായില്ലെന്നും രാജ്യാന്തര ട്രിബ്യൂണല്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞു. കേസില്‍ ഇന്ത്യയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. ഇന്ത്യയില്‍ വച്ച് ഇറ്റാലിയന്‍ മറീനുകളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടില്ലെന്നും ട്രിബ്യൂണല്‍ പറഞ്ഞു. രാജ്യാന്തര ട്രൈബ്യൂണൽ അധ്യക്ഷൻ വ്‌ളാഡിമർ ഗൊലിറ്റ്‌സിൻ ആണ് വിധി പറഞ്ഞത്.

അതേസമയം ട്രിബ്യൂണലില്‍ം കേസിനെ സംബന്ധിച്ച് അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും
കേസുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ട്രിബ്യൂണല്‍ പറഞ്ഞു. സെപ്റ്റംബര്‍ 24നും മുമ്പായി ഇരൂ രാജ്യങ്ങളും കേസില്‍ കൂടല്‍ വിശദീകരണങ്ങല്‍ സമര്‍പ്പിക്കണമെന്നും ട്രിബ്യൂണല്‍ ഉത്തരവിട്ടു. അതുവരെ നാവികരുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും ഇരു രാജ്യങ്ങളും നിര്‍ത്തി വയ്ക്കണം.

ട്രിബ്യൂണല്‍ അന്തിമ വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ്. കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഇടക്കാല വിധി ഇന്ത്യക്ക് തിരിച്ചടിയാണ്. മറീനുകള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യയ്ക്ക് സാധിക്കില്ല.
നാവികരെ ജന്മനാട്ടിൽ തങ്ങാനനുവദിക്കണമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇന്ത്യയ്ക്ക് അധികാരമില്ലെന്നും ഇറ്റലി കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ ട്രൈബ്യൂണലിന് കേസ് പരിഗണിക്കാൻ അധികാരമില്ലെന്നാണ് ഇന്ത്യയുടെ വാദം.

കേസിലെ വ്യവഹാരം നടക്കുന്ന കാലയളവിൽ നാവികർക്ക് ഇറ്റലിയിലേക്ക് പോവാനും അവിടെ തങ്ങാനുമുള്ള അനുവാദം നൽകണമെന്നും ഇറ്റലി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇറ്റലിയുടെ ഈ ആവശ്യങ്ങൾ തള്ളണമെന്നും ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റ് 10, 11 തീയ്യതികളിലാണ് കേസിൽ വാദംകേട്ടത്. പ്രതികളായ മാസിമിലിയാനോ ലറ്റോർ, സാൽവദോർ ഗിറോൺ എന്നീ
നാവികർക്കെതിരേ നിയപരമോ ഭരണപരമോ ആയ നടപടികൾ എടുക്കുന്നതിൽ നിന്ന് ഇന്ത്യ ഒഴിഞ്ഞുനിൽക്കണമെന്നാണ് ഇറ്റലി ആവശ്യപ്പെട്ടത്. എന്നാല്‍ ഇറ്റലിയുടെ വാദങ്ങള്‍ തെറ്റിധാരണാ ജനകമാണെന്ന് ട്രിബ്യൂണല്‍ പറഞ്ഞത് ഇന്ത്യയ്ക്ക് ആശയ്ക്ക് വകയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക ...

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു. ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് ...

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി
ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം ...

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍
ഇന്നലെ വൈകിട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതിയുടെ കാര്‍ കണ്ടു

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍
കേരളത്തില്‍ മാത്രമാണ് നിലവില്‍ സിപിഎമ്മിനു സംസ്ഥാന ഭരണം ഉള്ളത്. അതിനാല്‍ കേരളത്തിലെ ...