സർക്കാർ പണമിടപാടുകൾ ഇനി സ്വകാര്യബാങ്കുകൾ വഴിയും, നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഫെബ്രുവരി 2021 (15:40 IST)
സർക്കാരിന്റെ പണമിടപാടുകൾ
സ്വകാര്യബാങ്കുകൾ വഴി നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി കേന്ദ്രം. നിലവിൽ പൊതുമേഖലാ ബാങ്കുകൾ വഴിയും തിരെഞ്ഞെടുത്ത സ്വകാര്യബാങ്കുകൾ വഴിയുമാണ് പണമിടപാട് നടത്തുന്നത്.

കേന്ദ്രധനകാര്യമന്ത്രി നിർമല സീതാരാമനാണ് നയപ്രഖ്യാപനം നടത്തിയത്. ഇതോടെ ലക്ഷകണക്കിന് കോടിയുടെ ഇടപാടിനാണ് സ്വകാര്യബാങ്കുകൾക്ക് വഴി തുറന്നിരിക്കുന്നത്. സർക്കാരിന്റെ നികുതി,റവന്യു പണമിടപാടുകൾ,പെൻഷൻ,സമ്പാദ്യ പദ്ധതികൾ എന്നിവയിൽ ഇനി സ്വകാര്യ ബാങ്കുകൾക്ക് പങ്കാളിയാവാം. നേരത്തെ സ്വകാര്യ ബാങ്കുകൾക്ക് സർക്കാർ ഇടപാടുകൾ നടത്താനുള്ള വിലക്ക് നീക്കി 2012ൽ റിസർവ് ബാങ്ക് തീരുമാനമെടുത്തിരുന്നു. അന്ന് സർക്കാർ ചില നിയന്ത്രണങ്ങൾ മുന്നോട്ട് വെക്കുകയായിരുന്നു. ഇത് പൂർണമായും നീക്കുന്നതാണ് ഇപ്പോളത്തെ പ്രഖ്യാപനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :