സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ജൂലൈ 2021 (10:16 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ ഇടിഞ്ഞ് 35,720ൽ എത്തി. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 4465 രൂപയാണ് വില.

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്‌ച്ച പവന് 80 രൂപ ഉയർന്ന് 35,800ൽ എത്തിയിരുന്നു. ഈ മാസം തുടക്കത്തിൽ 35,200 ആയിരുന്നു സ്വർണവില, തുടർന്നുള്ള ദിവസങ്ങളിൽ പിന്നീട് തുടർച്ചയായി വില വർധിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :