അനിശ്ചിതത്വം നീങ്ങി; അബ്ദുള്‍ നാസർ മദനിയും കുടുംബവും വൈകീട്ടോടെ നെടുമ്പാശേരിയിലെത്തും

ബംഗളൂരു വിമാനത്താളത്തിൽ കുടുങ്ങിയ പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മദനിയും കുടുംബവും വൈകീട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും

bangaloru, abdul nasar madani, pdp ബംഗളൂരു, അബ്ദുള്‍ നാസർ മദനി, പി ഡി പി
ബംഗളൂരു| സജിത്ത്| Last Modified തിങ്കള്‍, 4 ജൂലൈ 2016 (16:03 IST)
ബംഗളൂരു വിമാനത്താളത്തിൽ കുടുങ്ങിയ പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മദനിയും കുടുംബവും വൈകീട്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. മദനിയെ കയറ്റില്ലെന്ന അധികൃതരുടെ നിലപാടിനെ തുടർന്നാണ് 12.55 നു പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലെ അദ്ദേഹത്തിന്റെ യാത്ര മുടങ്ങിയത്.

മദനിയുടെ യാത്രക്ക് കേന്ദ്ര വ്യോമായന മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന് വിമാനാധികൃതർ അറിയിക്കുകയായിരുന്നു. ഈ നീക്കം വന്‍ വിവാദമായതോടെ ഇൻഡിഗോ എയർലെൻസ് വിമാനത്തിന്റെ ഉയർന്ന ഉദ്യോഗസ്ഥരെത്തി നടപടിയിൽ ക്ഷമാപണം നടത്തി. തുടര്‍ന്നാണ് വൈകീട്ട് 7.15 ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ തന്നെ പോകാമെന്ന് അധികൃതര്‍ അറിയിച്ചത്.

മദനിയുടെ യാത്ര തടസപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിയെന്ന് മദനിയുടെ കൂടെയുള്ള ബന്ധു മുഹമ്മദ് റജീബ് മാധ്യമങ്ങളെ അറിയിച്ചു. വൈകീട്ട് 8.15ഓടെ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദനിയെ സ്വീകരിക്കാൻ അനുയായികൾ രാവിലെ മുതൽ നെടുമ്പാശേരി വിമാനത്താവളത്തിൽ കാത്തിരിക്കുകയാണ്.

അതേസമയം, ഇൻഡിഗോ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പി ഡി പി പ്രവർത്തകര്‍ നെടുമ്പാശേരി ഇൻഡിഗോ ഓഫീസ് ഉപരോധിച്ചു. ഇത് നേരിയ തോതിൽ സംഘർഷമുണ്ടാക്കി. സുപ്രീംകോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്​ രോഗിയായ ഉമ്മയെ കാണാൻ നാട്ടിൽ പോകുന്നതിന് മദനിക്ക് എട്ടു ദിവസത്തെ സമയം
വിചാരണ കോടതി അനുവധിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :