മുംബൈ|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (19:04 IST)
നടപ്പു സാമ്പത്തിക വര്‍ഷം
ഇന്ത്യ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ
5.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഫിക്കി.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ കുറയ്‌ക്കാന്‍ സാദ്ധ്യതയില്ലെന്നത് തിരിച്ചടിയാണെങ്കിലും
സേവന - കാര്‍ഷിക മേഖലകളിലെ മികച്ച പ്രകടനം മുന്നേറ്റത്തിലേക്ക് നയിക്കുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്.
റീട്ടെയില്‍ നാണയപ്പെരുപ്പം ഈവര്‍ഷം ഏഴ് ശതമാനത്തോളം താഴുമെന്നാണ് കരുതുന്നത്. കാര്‍ഷിക മേഖല 4.7 ശതമാനവും സേവന മേഖല 7 ശതമാനവും വളര്‍ച്ച നേടുമെന്നും കറന്റ് അക്കൗണ്ട് കമ്മി 1.9 ശതമാനത്തിലേക്ക് കുറയുമെന്നും ഫിക്കിയുടെ സര്‍വേ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.