കറാച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (16:47 IST)
വമ്പന്‍ പ്രഖ്യാപനങ്ങളും പദ്ധതികളുമായി ഇന്ത്യന്‍ ഉപഭൂഖണ്ടത്തിലേക്ക് പ്രവര്‍ത്തനവുമായി എത്തിയ അല്‍ഖ്വയ്ദയുടെ ആദ്യ ആക്രമണം ചീറ്റിപ്പോയി. കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടിരുന്നത് പാക് നാവികസേനയുടെ കപ്പലിനെ അമേരിക്കന്‍ നാവിക സേനയുടെ കപ്പലാണെന്നു കരുതി ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഭീകരര്‍ക്ക് വിനയായത്.
കപ്പലിനു നേര്‍ക്ക് വെടിയുതിര്‍ത്ത തീവ്രവാദികളെ പാക്കിസ്ഥാന്‍ നേവി നിഷ്കരുണം വെടിവച്ചുവീഴ്ത്തി. ആക്രമണത്തിനു വന്ന തീവ്രവാദികളില്‍ മൂന്നുപേരെ പാക് നേവി വകവരുത്തി. നാലുപേരേ ജീവനോടെ പിടികൂടിയിട്ടുമുണ്ട്. ഇവരെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തിന്റെ ആസൂത്രകരെന്നു കരുതുന്ന മറ്റ് മൂന്നുപേരേക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ രണ്ട് ഗാര്‍ഡുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍തോതിലുള്ള ആക്രമണത്തിന് തയ്യാറെടുത്ത് വന്നതായിരുന്നു ഭീകരര്‍. എന്നാല്‍ അവരുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ചാല്‍ ചിരിച്ചു മണ്ണുകപ്പേണ്ടിവരും. അമേരിക്കന്‍ മറീനുകളേയും അവരുടെ കൂട്ടാളികളേയും വകവരുത്താനുള്ള ശ്രമത്തിനിടെ തങ്ങളുടെ മൂന്ന് നേവല്‍ ഓഫീസര്‍മാര്‍ മൃത്യുവരിച്ചതായാണ് സംഘടന അവകാശപ്പെടുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.