ഇപിഎഫ്ഒയുടെ ഓഹരി നിക്ഷേപം തുടങ്ങി; ആദ്യം എസ്ബിഐ ഇടിഎഫില്‍

മുംബൈ| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (09:37 IST)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയില്‍ നിക്ഷേപിച്ചുതുടങ്ങി. തുടക്കത്തില്‍ സൂചിക അധിഷ്ടിത എക്‌സചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. എസ്ബിഐ നിഫ്റ്റി ഇടിഎഫ്, എസ്ബിഐ സെന്‍സെക്‌സ് ഇടിഎഫ് എന്നിവയിലാണ് ആദ്യമായി നിക്ഷേപം നടത്തിയത്.

തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയ അധ്യക്ഷനായ ഇപിഎഫ്ഒയുടെ അപ്പെക്‌സ് ബോഡി കഴിഞ്ഞ മാര്‍ച്ചിലാണ് ഓഹരിയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. പത്ത് വര്‍ഷത്തോളംനീണ്ട എതിര്‍പ്പിനൊടുവിലാണ്, ആറ് കോടി വരിക്കാരുള്ള എംപ്ലോയീസ് പെഷന്‍ ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപത്തിന് പച്ചക്കൊടി കാണിക്കുന്നത്.

നിശ്ചിതവരുമാനം ഉറപ്പുനല്‍കുന്ന സുരക്ഷിത നിക്ഷേപ മാര്‍ഗമായ സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ് ഇതുവരെ നിക്ഷേപം നടത്തിയിരുന്നത്. 8.5 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒയിലെ മൊത്തം നിക്ഷേപം. വിപണി സാഹചര്യങ്ങള്‍ വിലയിരുത്തി നടപ്പ് സാമ്പത്തിക വര്‍ഷം 5,000 കോടി രൂപയാണ് ഓഹരിയില്‍ നിക്ഷേപിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :