ആമസോണും ഫ്ലിപ്കാർട്ടും രാജ്യത്തെ ആറുകോടി ജനങ്ങളുടെ തൊഴിലിനു ഭീഷണിയെന്ന് ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ

Sumeesh| Last Modified വ്യാഴം, 5 ഏപ്രില്‍ 2018 (11:50 IST)
ന്യൂഡൽഹി: വിലകുറച്ച്
മൊബൈൽ ഫോണുകൾ വിൽക്കുന്ന ഓൺലൈൻ വാണിജ്യ സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ മൊബൈകൽ ഹന്റ്സെറ്റ് നിർമ്മാതാക്കൾ.

ഇത്തരം വ്യാപാര സ്ഥാപനങ്ങൾ രജ്യത്തെ വിദേശ നിക്ഷേപ നിയമത്തെ തീർത്തും അവഗണിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നാരോപിച്ച് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകി.

ഈ കൊമേഴ് സ്ഥാപനങ്ങൾ ഇത്തരത്തിൽ നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോണുകളുടെ വിൽകുന്നതിലൂടെ രാജ്യത്തെ ചെറുകിട വ്യാപര സ്ഥാപാനങ്ങൾക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. രാജ്യത്തെ ആറു കോടി ആളുകളുടെ തൊഴിലിനു തന്നെ ഇതു ഭീഷണിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

അതേസമയം അസോസിയേഷന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് പ്രതികരിച്ചു. രാജ്യത്തെ നിക്ഷേപ നിയമങ്ങൾക്കനുസരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും വിൽപ്പനകാരാണ് വില തീരുമാനിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി.

ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെ ഫോണുകൾ വിലകുറച്ച് വിൽക്കുന്നത് പതിവായ സാഹചര്യത്തിൽ ആപ്പിൾ, വിവോ, ലാവ, മൈക്രോമാക്സ്, ലെനോവൊ എന്നീ കമ്പനികളാണ് ഇന്ത്യൻ സെല്ലുലാർ അസോസിയേഷനെ പ്രതിനിധീകരിച്ച് പരാതി നൽകിയത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :