Sumeesh|
Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (14:35 IST)
ഇന്ത്യൻ വിപണിയിൽ സാധാരണക്കാർക്കിടയിൽ വലിയ വിജയം നേടിയ വാഹനമാണ് മാരുതി സുസൂക്കിയുടെ വാഗൺ ആർ. ഈ വാഹനത്തിന്റെ പുതുക്കിയ പതിപ്പ് ഉടൻ ഇന്ത്യൻ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കൾ.
പുതുക്കിയ പതിപ്പെന്നു പറയുമ്പോൾ ചെറിയ മാറ്റമല്ല പഴയ വാഗൺ ആറിന്റെ അടിത്തറയിൽ ഒരു പുതിയ വാഹനം എന്നു തന്നെ പറയാം. സോലിയ എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ മോഡൽ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി.
വാഗൺ ആർ സോലിയ ഈ വർഷം സെപ്റ്റംബറോടെ ഇന്ത്യയിൽ നിർമ്മാണമാരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.
സെവൻ സീറ്റർ കാറായാണ് പുതിയ വാഗൺ ആറിന്റെ വരവ്. നിലവിൽ ഇന്ത്യയിൽ വിൽക്കപ്പെടുന്ന മോഡലിനേക്കൾ നീളമേറിയ വീൽ ബേസാണ് പുതിയ പതിപ്പിന്. തെന്നി നീക്കാവുന്ന ഇലക്ട്രോണിക് ഡോറുകളാണ് വാഹനത്തിനു നൽകിയിട്ടുള്ളത്. സീറ്റുകൾ ആവശ്യനുസരണം ക്രമികരിക്കാനുള്ള സൗകര്യവും വാഹനം നൽകുന്നു.
നേരത്തെ ഇന്തോനേഷ്യയിൽ ഈ വാഹത്തെ കമ്പനി അവതരിപ്പിച്ചിരുന്നു, ജപ്പാനിലും വാഹനത്തിന്റെ ഫൈവ്സീറ്റർ പതിപ്പ് വിൽപ്പനയിലുണ്ട്. 90 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവുന്ന
എഞ്ചിനാവും വാഹനത്തിനു കരുത്ത് പകരുക. മാർക്കറ്റിൽ എർട്ടികക്ക് തഴെ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.