ബംഗളുരു|
സജിത്ത്|
Last Modified വ്യാഴം, 12 മെയ് 2016 (10:05 IST)
ജര്‍മനിയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്ല്യുവും ടി വി എസും സംയുക്തമായി നിര്‍മ്മിക്കുന്ന ‘ജി 310 ആര്‍’ ബൈക്ക് ഉടന്‍ വിപണിയിലെത്തും. ബി എം ഡബ്ല്യുവിന്റെ ഏറ്റവും ചെറിയ ബൈക്കാണ് ജി 310ആര്‍. ബംഗളുരുവിലെ ടി വി എസ് മോട്ടോര്‍ കമ്പനിയിലാണ് 313 സി സി എഞ്ചിന്‍ കപാസിറ്റിയുള്ള ഈ ബൈക്ക് നിര്‍മിക്കുന്നത്.
1948ല്‍ പുറത്തുവന്ന ‘ആര്‍ 24’നു ശേഷം കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബി.എം.ഡബ്ല്യു മോഡലുമാണ് ‘ജി 310 ആര്‍. യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കാണ് ‘ജി 310 ആര്‍. ‘എസ് 1000 ആര്‍’, ‘ആര്‍ 1200 ആര്‍’ എന്നിവയുമായി ശക്തമായ ബന്ധം നിലനിര്‍ത്തിയാണു കമ്പനി ‘ജി 310 ആര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഇന്ധന നിലവാര ഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിലെ എന്‍ജിന്റെ ഘടന.
ഇരട്ട ഓവര്‍ഹെഡ് കാംഷാഫ്റ്റിന്റെയും ഫ്യുവല്‍ ഇഞ്ചക്ഷന്റെയും പിന്‍ബലത്തോടെയാണു ബൈക്കിലെ 313 സി സി, സിംഗിള്‍ സിലിണ്ടര്‍, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്റെ വരവ്.
9,500 ആര്‍ പി എമ്മില്‍ 34 ബി എച്ച് പി വരെ കരുത്തും 7,500 ആര് പി എമ്മില്‍ 28 എന് എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഇന്ത്യയില്‍ കെ ടി എം ‘ഡ്യൂക്ക് 390’, കാവസാക്കി ‘സെഡ് 250’ തുടങ്ങിയവയോടാവും ‘ജി 310 ആര്‍’മത്സരിക്കുക.