പട്ടാപ്പകൽ യുവതിയെ റോഡിലിട്ട് കുത്തികൊന്നു

ബൈക്കിലത്തെിയയാള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് കുത്തികൊന്നു

ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (15:00 IST)
ബൈക്കിലത്തെിയയാള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി റോഡിലിട്ട് കുത്തികൊന്നു. ഡൽഹിയിലെ ബുരാരിയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. അധ്യാപികയായ കരുണ (21) യാണ് കൊല്ലപ്പെട്ടത്. അക്രമി കരുണയെ 20 ഓളം തവണ കുത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും മര്‍ദിക്കുന്നതുമായ സിസി ടി വി ദൃശ്യങ്ങള്‍
പുറത്തുവന്നിട്ടുണ്ട്.

സ്വകാര്യ സ്കൂളില്‍ അധ്യാപികയായ കരുണ ജോലിക്ക് പോകുന്ന വഴിയാണ് അക്രമത്തിനിരയായത്. ജനങ്ങൾ നോക്കിനിൽക്കെയാണ് യുവാവ് കരുണയെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ അയല്‍വാസിയായ സുരേന്ദ്രനെ(34) പൊലീസ് അറസ്റ്റു ചെയ്തു. കരുണയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :