വിവാഫിറ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നടി മന്ദിര ബേഡി

Last Modified ബുധന്‍, 8 മെയ് 2019 (19:13 IST)
വിവാഫിറ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി അവതാരകയും നടിയുമായ മന്ദിര ബേഡിയെ തിരഞ്ഞെടുത്തിരിക്കുകയാണ് കമ്പനി. രാജ്യത്തൊട്ടാകെ വിവഫിറ്റ് ഫിറ്റ്നസ് സെന്ററുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. ഇന്ത്യൻ സ്ത്രീകൾക്കിടയിലെ ഫിറ്റ്നസ് ഐക്കണായി അറിയപ്പെടുന്ന താരത്തെ ബ്രാൻഡ് അംബാസഡറാക്കുകവഴി കൂടുതൽ നേട്ടമുണ്ടാക്കാനാകും എന്നാണ് വിവഫിറ്റ് കണക്കുകൂട്ടുന്നത്. നിലവിൽ നോർത്ത് ഇന്ത്യയിലാണ് വിവഫിറ്റ് കൂടുതൽ ശ്രദ്ധ കേൻന്ദ്രീകരിക്കുന്നത്.

മുന്ന് വിവഫിറ്റ് ഫിറ്റ്നാസ് സെന്ററുകൽ ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്. നാലമത്തെ സെന്റർ ഈ വർഷം ജൂണിൽ ഗൂർഗണിൽ പ്രവർത്തനം ആരംഭിക്കും. 2020തോടെ വടക്കേ ഇന്ത്യയിൽ 50 ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കാനാണ് വിവഫിറ്റ് ഇന്ത്യ ലക്ഷ്യം വക്കുന്നത്. വിവഫിറ്റിൽ അജയ് ജെയ്ൻ നടത്തിയ ഇൻവെസ്റ്റ്മെന്റിനെ തുടർന്നാണ് ആദ്യ ഘട്ടത്തിൽ വടക്കേ ഇന്ത്യയിലും തുടർന്ന് രാജ്യ വ്യാപകമായും പ്രവർത്തനം ശക്തമാക്കാൻ വിവഫിറ്റിന് കരുത്ത് നൽകിയത്.

'മന്ദിര, ഒരു ഭാരയും അമ്മയും അഭിനയത്രിയും അവതാരികയും ബാസ്സിനസ്സുകരിയുമാണ്. പല തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴും ഫിറ്റ്നൈലും ആരോഗ്യത്തിലും കൃത്യമായ ശ്രദ്ധ നൽകുന്നയാളാണ് താരം എന്ന് വിവഫിറ്റ് സി ഇ ഒ മനീഷ അഹ്‌ലാവത് പറഞ്ഞു ശാന്തി എന്ന ടെലിവിഷൻ സീരീസിലൂടെയാണ് മന്ദിര ബേഡി പ്രശസ്തയാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :