മൈക്രോമാക്സ് യുനൈറ്റ് 4, യുനൈറ്റ് പ്രോ 4 എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍

സ്മാർട്ട്ഫോൺ നിർമാതാക്കളില്‍ പ്രമുഖരായ മൈക്രോമാക്സ് തങ്ങളുടെ രണ്ട് പുതിയ പ്രൊഡക്ടുകളുമായി വിപണിയിലെത്തി

സ്മാർട്ട്ഫോൺ, മൈക്രോമാക്സ്, യുനൈറ്റ് 4, യുനൈറ്റ് പ്രോ 4 smartphone, micromax, unite 4, unite pro 4
സജിത്ത്| Last Modified വ്യാഴം, 30 ജൂണ്‍ 2016 (10:58 IST)
നിർമാതാക്കളില്‍ പ്രമുഖരായ മൈക്രോമാക്സ് തങ്ങളുടെ രണ്ട് പുതിയ പ്രൊഡക്ടുകളുമായി വിപണിയിലെത്തി. യുനൈറ്റ് 4, യുനൈറ്റ് പ്രോ 4 എന്നീ പേരുകളിലാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.

ഫിംഗര്‍പ്രിന്റ് സ്‌കാനർ, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 8 മെഗാപിക്‌സൽ പിൻക്യാമറ, 5 മെഗാപിക്‌സൽ സെൽഫി ക്യാമറ എന്നിവയാണ് ഫോണുകളുടെ പ്രധാന ഫീച്ചറുകള്‍. രണ്ട് മോഡലുകളിലും 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്.

ആന്‍ഡ്രോയ്ഡ് 6.0 ഒഎസുള്ള യുനൈറ്റ് 4ന് 1 ജിബി റാം, 8 ജിബി സ്‌റ്റോറേജ്, 2500 എംഎഎച്ച് ബാറ്ററി എന്നിവയാണുള്ളത്. എന്നാല്‍ ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പ് ഉപയോഗിച്ചിരിക്കുന്ന യുനൈറ്റ് പ്രോ 4ല്‍ 2 ജിബി റാമും 16 ജിബി സ്‌റ്റോറേജും 2500 എംഎഎച്ച് ബാറ്ററിയുമാണുള്ളത്.

മൈക്രോമാക്സിന്റെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും സ്നാപ്ഡീൽ വഴിയും പുതിയ രണ്ട് ഹാൻഡ്സെറ്റുകളും ലഭ്യമാണ്. യുനൈറ്റ് 4ന് 6999രൂപയും യുനൈറ്റ് പ്രോ 4ന് 7499 രൂപയുമാണ് വിപണിയിലെ വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :