കൊവിഡ് 19: പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തിൽ 23 ശതമാനം കുറവുണ്ടാകും

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (12:28 IST)
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യം മൂലം പ്രവാസികൾ ഇന്ത്യയിലേക്കയക്കുന്ന പണത്തിൽ 23 ശതമാനം കുറവുണ്ടാകുമെന്ന് ലോകബാങ്ക്.കഴിഞ്ഞവര്‍ഷം 83 ബില്യണ്‍ യുഎസ് ഡോളറാണ് പ്രവാസികള്‍ നാട്ടിലേയ്ക്കയച്ചത്.ഇത് 64 ബില്യണായി കുറയുമെന്നാണ് ലോകബാങ്ക് പറയുന്നത്.

സാമ്പത്തിക മാന്ദ്യം നേരിടുന്നതിനാൽ കുടിയേറ്റതൊഴിലാളികളുടെ വരുമാനത്തിൽ ഇടിവുവരുമെന്നും പലർക്കും ജോലി നഷ്ടപ്പെടുമെന്നും ലോകബാങ്ക് പറയുന്നു.കോവിഡ് വ്യാപനംമൂലം പലരാജ്യങ്ങളും അടച്ചിട്ടതിനാല്‍ ഈ വര്‍ഷത്തെ വിദേശപണത്തിന്റെ വരവില്‍ 20 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :