വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 23 ഏപ്രില്‍ 2020 (10:31 IST)
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 681 ആയി, കഴിഞ്ഞ 24 മണിക്കൂറിനിടെ 41 പേർക്കാണ് ജിവൻ നഷ്ടമായത്. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 21,393 ആയി. 1,409 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗബധ സ്ഥിരീകരിച്ചത്. 4,257 പേർ രോഗമുക്തി നേടി.
രാജസ്ഥാനിൽ അതിവേഗം രോഗ ബാധ വർധിയ്ക്കുന്നതാണ് ഇപ്പോൾ ആശങ്ക വർധിപ്പിയ്ക്കുന്നത്. 47 പേർക്ക് രാജസ്ഥാനിൽ പുതിതായി രോഗം സ്ഥിരീകരിച്ചു. 1,935 പേർക്കാണ് ഇതുവരെ രാജസ്ഥാനിൽ രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 27 പേർ രോഗബാദയെ തുടർന്ന് രാജസ്ഥാനിൽ മരണപ്പെടുകയും ചെയ്തു.