ആഴ്സണലിന് വിജയം

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 16 ഏപ്രില്‍ 2014 (14:48 IST)
PRO
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലിന് ജയം. വെസ്റ്റ്ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

ലൂക്കാസ് പൊഡോള്‍സ്‌കിയുടെ ഇരട്ട ഗോളാണ് ആഴ്സണലിന് വിജയം നേടിക്കൊടുത്തത്. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു വെസ്റ്റ്ഹാമിന്റെ തോല്‍വി. ജയത്തോടെ 67 പോയിന്റായ ആഴ്‌സണല്‍ ലീഗില്‍ നാലാം സ്ഥാനത്തെത്തി. 77 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാമത്. വെസ്റ്റ്ഹാം പതിനൊന്നാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :