ചാമ്പ്യന്‍സ് ലീഗ്; കളം മുറുകുന്നു

നിയോണ്‍| WEBDUNIA|
PRO
PRO
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ സെന്മി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലൈനപ്പിന്റെ നറുക്കെടുപ്പ് കഴിഞ്ഞതോടെ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് എതിരാളിയായി കിട്ടിയത് ഒമ്പതു തവണ ചാമ്പ്യന്‍ മാരായ റയല്‍ മാഡ്രിസിനെ. എന്നാല്‍ 2012 ചാമ്പ്യന്‍ മാരായ ചെല്‍‌സിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് അത്ഭുത ടീമെന്ന ചെല്ലപ്പേരുള്ള അത്‌ലറ്റിക്കൊ മഡ്രിസാണ്.

ഇതോടെ ഏപ്രില്‍ 22,23 തിയതികളില്‍ നടക്കുന്ന ആദ്യപാദ സെമി ഫൈനല്‍ തീപാറുമെന്നുറപ്പ്. രണ്ടാപാദ സെമി മത്സരങ്ങള്‍ 29,30 തിയതികളില്‍ നടക്കും. ബയേണും റയല്‍ മാഡ്രിസും മികച്ച ഫോമിലാണെന്നുള്ളത് ആരാധകര്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ‍‍. എന്നാല്‍ ഇരു ടീമുകളും ഇതുവരെ ഏട്ടുമുട്ടിയിട്ടൂള്ള മത്സരങ്ങളില്‍ മുന്‍തൂക്കം ബയേണിന്നായിരുന്നു എന്നത് മാഡ്രിസിന്റെ ആരാധകര്‍ക്ക് അല്‍പ്പം ആശങ്ക നല്‍കുന്നുമുണ്ട്.

20 മത്സരങ്ങളില്‍ 11 എണ്ണത്തിലും ബയേണിനായിരുന്നു ജയം. 7 തവണ റയല്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണം സമനിലയിലായി. കിരീടം നിലനിര്‍ത്തനായി ബയേണ്‍ കളത്തിലിറങ്ങുമ്പോള്‍ തങ്ങളുടെ കോര്‍ട്ടില്‍ കിരീടമെത്തിച്ച് ക്ഷീണം തീര്‍ക്കാനാണ് റയാല്‍ ശ്രമിക്കുന്നത്. എന്നല്‍ റയാലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.

ഇതിന് മുമ്പ് 5 തവണ ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 4 തവണയും ജയിച്ചത് ബയേണാണ്. ഇവരുടെ കോച്ച് പെപ്ഗാര്‍ഡിയോള നേരത്തെ ബയേണിന്റെ കോച്ചായിരുന്നു. ബയേണിന്റെ കുതിപ്പും കിതപ്പും നന്നായി അറിയാവുന്ന ഇദ്ദേഹം തന്നെയാണ് ബയേണിന്റെ ഭിഷണിയും. മറുവശത്ത് ഗാരത് ബെയ്‌ല്‍, ക്രിസ്ത്യാനൊ റൊണാള്‍ഡോ, ഇസ്തോ തുടങ്ങിയ തകര്‍പ്പന്‍ താരനിരതന്നെയുണ്ട്. ഇതുതന്നെയാണ് റയല്‍ കോച്ച് ആന്‍സലോട്ടിയുടെ പ്രതീക്ഷയും.

എന്നാല്‍ ചൈസിയും മാഡ്രിസും തമ്മിലുള്ള പോരാട്ടത്തേക്കള്‍ കാണികള്‍ ശ്രദ്ധിക്കുക ഇരുവരുടെയും പരിശീലകരായ മൗറീഞ്ഞോയും ഡിയാഗോ സിമിയോണിയും തമ്മിലുള്ള അഭിമാന പോരാട്ടാമാണ്.

ഇരുടീമുകളും മുമ്പ് ഏറ്റുമുട്ടിയ 3 മത്സരങ്ങളില്‍ ഓരോ ജയം വീതം ഇരുവര്‍ക്കും ഉണ്ട്. ഒരെണ്ണം സമനിലയിലായി. അതിനാല്‍ സെമിയില്‍ ജയിക്കുന്ന ടീമിന്റെ പരിശീലകന് മുന്‍‌തൂക്കം ലഭിക്കുമെന്നുള്ളത് നിസ്തര്‍ക്കമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :