ഒളിമ്പിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (13:21 IST)
കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിമ്പിക്‌സ് മാറ്റിവെച്ചതിന് പിന്നാലെ അടുത്തവർഷം നടക്കേണ്ട ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു.2022 ജൂലൈ 14 മുതൽ 24 വരെയായിരിക്കും
ചാമ്പ്യൻഷിപ്പ്
നടക്കുക.

2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെയും, യൂറോപ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യൻ ഷിപ്പിനെയും ബാധിക്കാത്ത തരത്തിലാണ് പുതിയ തിയ്യതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞാല്‍ ജൂലൈ 27ന് കോണ്‍വെല്‍ത്ത് ഗെയിംസും ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :