ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ ഹാട്രിക്; ചരിത്രനേട്ടത്തോടെ ബോള്‍ട്ട് വിരമിച്ചു

ഉസൈന്‍ ബോള്‍ട്ടിന് ട്രിപ്പിള്‍ ഹാട്രിക്

റിയോ ഡി ജനീറോ| JOYS JOY| Last Modified ശനി, 20 ഓഗസ്റ്റ് 2016 (07:43 IST)
ഒളിംപിക്സില്‍ ചരിത്രമെഴുതി ചേര്‍ത്ത് ഉസൈന്‍ ബോള്‍ട്ട് കരിയറില്‍ നിന്ന് വിരമിച്ചു. ട്രാക്കില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ സ്വര്‍ണ നേട്ടത്തോടെയാണ് വേഗരാജാവ് വിരമിക്കുന്നത്. ട്രിപ്പിള്‍ ഹാട്രിക് തികയ്ക്കുന്നത് ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ബോള്‍ട്ട് ചരിത്രം കുറിച്ചത്.

4*100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 37.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാക്കിയതോടെയാണ് ചരിത്രനേട്ടം ബോള്‍ട്ട് ട്രാക്കില്‍ കുറിച്ചത്. സ്പ്രിന്റില്‍ ട്രിപ്പിള്‍ തികയ്ക്കുന്ന ആദ്യതാരം കൂടിയാണ് ഉസൈന്‍ ബോള്‍ട്ട്.

2008 ബീജിംഗിലും 2012 ലണ്ടന്‍ ഒളിംപിക്സിലും 100 മീറ്റര്‍, 200 മീറ്റര്‍, 4*100 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് റിയോയിലും സ്വര്‍ണനേട്ടം തുടര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :