തിരിച്ചുവരവ് ഗംഭീരം, ഹൊബാർട് കപ്പ് കിരീടം സ്വന്തമാക്കി സാനിയ മിർസ

അഭിറാം മനോഹർ| Last Modified ശനി, 18 ജനുവരി 2020 (12:51 IST)
അമ്മയായതിന് ശേഷമുള്ള ടെന്നിസ് കോർട്ടിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി ഇന്ത്യൻ താരം മിർസ. ഓസ്ടേലിയയിലെ ഹൊബാർട് കപ്പ് ടെന്നിസ് ടൂർണമെന്റിലെ വനിതാ പോരാട്ടത്തിൽ രണ്ടാം സീഡായ ഷ്വായ് ഴാങ്, ഷ്വായ് പെങ് ചൈനീസ് സഖ്യത്തെ 6–4, 6–4 എന്ന സ്കോറിന് തോൽപ്പിച്ചാണ് സാനിയ മിർസ– യുക്രെയ്ൻ താരം നാദിയ കിഷ്നോക് സഖ്യം ഹൊബാർട് കപ്പ് കിരീടം സ്വന്തമാക്കിയത്.

2018ൽ അമ്മയാകാൻ വേണ്ടി ടെന്നീസിൽ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂർണമെന്റാണിത്.സെമിയിൽ ടമാറ സൈഡൻസെക്– മേരി ബോഷ്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സാനിയയും നാദിയയും ഫൈനലിലേക്ക് യോഗ്യത നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :