റിയോയിലെ ഗോള്‍‌ഫ് മൈതാനം ചിലര്‍ കൈയടക്കി; എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍

നാല്‍പ്പതോളം കാപ്പിബാരോസുകളാണ് മൈതാനത്ത് ഓടി നടക്കുന്നത്

  Olympics , rio , capybaras ,  golf , brazil , ഗോള്‍‌ഫ് , റിയോ , കാപ്പിബാരോസ് , ബ്രസീല്‍ , റിയോ ഒളിമ്പിക്‍സ് , മൈതാനം
റിയോ| jibin| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2016 (18:29 IST)
ഒളിമ്പിക്‍സ് ആഘോഷങ്ങള്‍ ബ്രസീലില്‍ പൊടിപൊടിക്കെ ഗോള്‍‌ഫ് മൈതാനത്ത് അപ്രതീക്ഷിതമായി ചില അതിഥികള്‍ എത്തി. മത്സരങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന മൈതാനങ്ങള്‍ കാപ്പിബാരോസ് കൈയടക്കിയതാണ് അധികൃതരെ വെട്ടിലാക്കിയത്.

നാല്‍പ്പതോളം കാപ്പിബാരോസുകളാണ് മൈതാനത്ത് ഓടി നടക്കുന്നത്. അതേസമയം, താരങ്ങളയോ ഒഫീഷ്യലുകളയോ ഇവ അക്രമിച്ചിട്ടില്ലെന്ന് വിദേശ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

കാപ്പിബാരോസ് മൈതാനം പിടിച്ചെടുത്തതോടെ മത്സരം സുഗമായി നടത്തുന്നതിന് പുതിയ സ്ഥലം കണ്ടെത്തണമെന്നാണ് താരങ്ങള്‍ പറയുന്നത്. മത്സരത്തിനിടെ ഗോള്‍‌ഫ് പന്ത് ശരീരത്ത് കൊണ്ട് ചില കാപ്പിബാരോസിന് പരുക്കേല്‍ക്കുകയും ചെയ്‌തു. ഇതിനാല്‍ ഇവയെ തല്‍ക്കാലത്തേക്ക് പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :