ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവിന് അട്ടിമറി ജയം

പിവി സിന്ധു , ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് , കൊപെൻഹെഗൻ
കൊപെൻഹെഗൻ| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (10:29 IST)
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് അട്ടിമറി ജയം. ലോക രണ്ടാം നമ്പർ താരം
ചൈനയുടെ ഷിസിയൻ വാങിനെയാ‍ണ്
സിന്ധു പരാജയപ്പെടുത്തിയത്.

വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒരു മണിക്കൂർ 25 മിനിറ്റ് നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് 19-21,​ 21-19,​ 21-15 എന്ന സ്കോറില്‍ സിന്ധു വിജയം കണ്ടത്. ഈ വിജയത്തോടെ സെമിയിൽ പ്രവേശിച്ച സിന്ധു മെഡൽ ഉറപ്പിച്ചു. തുടരെ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റണ്‍ താരമായി സിന്ധു. ഈ മാസം ആദ്യം നടന്ന കോമൺവെൽത്ത് ഗെയിംസിൽ സിന്ധു വെങ്കലം നേടിയിരുന്നു.

അതേസമയം ക്വാർട്ടറിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ലി സുയേറിയോട് തോറ്റ് സൂപ്പർ താരം സൈന നെഹ്‌വാൻ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 45 മിനിട്ട് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകളിൽ 25-15, 25-15 നാണ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവുകൂടിയായ സൈന സുയേറിയിയോട് തോറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :