പ്രകാ‌ശ് പദുകോണിന് ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം

അഭിറാം മനോഹർ| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (20:48 IST)
ലോക ബാഡ്‌മിന്റൺ ഫെഡറേഷന്റെ ആജീവനാ‌ന്ത പുരസ്‌കാരത്തിന് അർഹനായി ഇന്ത്യൻ ബാഡ്‌മിന്റൺ ഇതിഹാസം പ്രകാശ് പദുകോണ്‍. ബാഡ്മിന്റണ്‍ മേഖലയില്‍ പ്രകാശ് പദുകോണ്‍ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ബി.ഡബ്ല്യു.എഫ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരെഞ്ഞെടുത്തത്.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന പ്രകാശ് പദുകോണ്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. 2018ൽ . ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അദ്ദേഹത്തിന് ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :