Paris Olympics 2024: ഇഞ്ചോടിഞ്ച് പോരിൽ ചൈനയെ തകർത്ത് അമേരിക്ക, ഒളിമ്പിക്സിൽ ഇന്ത്യ ഫിനിഷ് ചെയ്തത് എഴുപത്തിയൊന്നാം സ്ഥാനത്ത്

USA, Olympics
അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (08:20 IST)
USA, Olympics
16 ദിവസം നീണ്ടുനിന്ന പാരീസ് ഒളിമ്പിക്‌സിന് കൊടിയിറങ്ങുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ചിരവൈരികളായ ചൈനയെ മറികടന്ന് ഒന്നാമതെത്തി അമേരിക്ക. 40 വീതം സ്വര്‍ണമെഡലുകളാണ് ഇരു രാജ്യങ്ങള്‍ക്കുമുള്ളത്. എന്നാല്‍ ആകെ മെഡല്‍ നേട്ടത്തില്‍ യുഎസ് ചൈനയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇതോടെയാണ് ചൈനയെ മറികടന്ന് ഒന്നാമതെത്താന്‍ അമേരിക്കയ്ക്കായത്. 6 മെഡലുകളോടെ പട്ടികയില്‍ എഴുപത്തിയൊന്നാം സ്ഥാനത്താണ്.

അവസാന മത്സര ഇനമായ വനിതാ ബാസ്‌കറ്റ് ബോളിന് മുന്‍പ് ചൈനയ്ക്ക് ഒരു സ്വര്‍ണമെഡല്‍ പിന്നിലായിരുന്നു യു എസ്. എന്നാല്‍ ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് യുഎസ് ജേതാക്കളായതോടെ 40 സ്വര്‍ണമെഡല്‍ നേട്ടങ്ങളുമായി ചൈനയ്‌ക്കൊപ്പമെത്താന്‍ അമേരിക്കയ്ക്കായി. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് അമേരിക്ക മെഡല്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവുമായി 126 മെഡലുകളാണ് യുഎസ് പാരീസില്‍ നേടിയത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമായി 91 മെഡലുകളാണ് ചൈനയ്ക്കുള്ളത്. 6 മെഡലുകളോടെ ഇന്ത്യ പട്ടികയില്‍ 71മത് സ്ഥാനത്താണ്. ഒരു വെള്ളിയും 5 വെങ്കലവുമാണ് ഇന്ത്യ നേടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :