ഒളിംപിക്സ് ഫുട്‌ബോള്‍: ഏകപക്ഷീയമായ രണ്ടു ഗോളിന് പോര്‍ച്ചുഗല്‍ അര്‍ജന്റീനയെ തറ പറ്റിച്ചു

ഒളിംപിക്സ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി

റിയോ ഡി ജനീറോ| JOYS JOY| Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (08:06 IST)
ഒളിംപിക്സ് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളിന് പോര്‍ച്ചുഗല്‍ ആണ് അര്‍ജന്റീനയെ തോല്‍പിച്ചത്. അതേസമയം, ഗോള്‍രഹിത സമനിലയില്‍ ബ്രസീലിനെ തളച്ചു. ഇറാഖ് - ഡെന്മാര്‍ക്ക്, സ്വീഡന്‍ - കൊളംബിയ മത്സരവും സമനിലയില്‍ കലാശിച്ചു.

ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ഒളിംപിക്സില്‍ സൂപ്പര്‍ താരം നെയ്‌മറില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ടീം ഇറങ്ങിയതെങ്കിലും പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. നെയ്മര്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ കരുത്തിനു മുന്നില്‍ ഗോള്‍ മാത്രം ബ്രസീലില്‍ നിന്ന് അകന്നു നിന്നു.

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ ഇറങ്ങിയ അര്‍ജന്റീന തീര്‍ത്തും നിറംമങ്ങിയ ഫോമിലായിരുന്നു. മെസ്സിയുടെ അഭാവത്തില്‍ ദുര്‍ബലരായി കാണപ്പെട്ട അര്‍ജന്റീനയെ പോര്‍ച്ചുഗല്‍ നിഷ്പ്രയാസം പരാജയപ്പെടുത്തി. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :