ഐ എസ് എല്‍: ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്ത്

ചെന്നൈ| JOYS JOY| Last Modified വെള്ളി, 6 നവം‌ബര്‍ 2015 (09:16 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗോവ എഫ് സിക്ക് ജയം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് ഗോവ ജയിച്ചത്. ഈ ജയത്തോടെ ഐ എസ് എല്‍ പോയിന്റു നിലയില്‍ ഗോവ ഒന്നാമതെത്തി. എട്ടു കളികളില്‍ നിന്ന് നാലു ജയവുമായി 14 പോയിന്റോടെയാണ് ഗോവ എഫ് സി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോവ രണ്ടു ഗോളുകളും നേടിയത്. 64 ആം മിനിറ്റില്‍ ലിയോ മൌറയും 78 ആം മിനിറ്റില്‍ ജൊനാഥന്‍ ലൂക്കായുമാണ് ഗോവയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ചെന്നൈ താരം മെന്‍ഡി, റാഫേല്‍ കോയെല്‍ഹോയെ വീഴ്ത്തിയതിനു കിട്ടിയ പെനാല്‍റ്റിയാണ് 64ആം മിനിറ്റില്‍ മൌറ ഗോളാക്കി മാറ്റിയത്.

പതിനാലു മിനിറ്റിനു ശേഷം അടുത്ത പെനാല്‍റ്റിയുമെത്തി. റാഫേല്‍ കോയെല്‍ഹോയുടെ ഗോള്‍ ശ്രമം മെഹ്‌റാജുദ്ദീന്‍ വാഡുവിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി ലക്‌ഷ്യത്തിലെത്തിക്കാന്‍ ലൂക്കായ്ക്ക് കഴിഞ്ഞതോടെ രണ്ടു ഗോളുകള്‍ക്ക് ഗോവ എഫ് സി ജയിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :