ഇഞ്ചിയോണിലെ ഇന്ത്യന്‍ സാന്നിധ്യം ആദ്യ പത്തില്‍

ഇഞ്ചിയോണ്‍| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (10:35 IST)
ഏഷ്യന്‍ ഗെയിംസില്‍ ആദ്യ പത്തുനുള്ളില്‍ എത്തി കരുത്ത് തെളിയിക്കുക എന്ന ലക്ഷ്യത്തോടെ ഇഞ്ചിയോണിലെത്തിയ ഇന്ത്യന്‍ സംഘത്തേ കായിക താരങ്ങള്‍ നിരാശരാക്കിയില്ല.
മൂന്നു സ്വര്‍ണം നേടിയ ശനിയാഴ്ച നല്‍കിയ ഊര്‍ജവുമായി ഇന്നലെ ഇറങ്ങിയ ഇന്ത്യയ്ക്ക് ഗുസ്തിയിലെ യോഗേശ്വര്‍
ദത്തിന്റെ സ്വര്‍ണമടക്കം ലഭിച്ചത് എട്ട് മെഡലുകളാണ്. ഇതില്‍ ഖുഷ്ബീര്‍ കൗറിന്റെ
വെള്ളിയൊഴിച്ചാല്‍
ബാക്കി ആറു വെങ്കലങ്ങളാണ്. ഇതോടെ
മെഡല്‍ നിലയിലെ ആദ്യ പത്തിനുള്ളിലേന്ന് തിരിച്ചെത്തുകയും ചെയ്തു. നിലവില്‍ ഇന്ത്യക്ക് മെഡല്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനമാണുള്ളത്. നാലു സ്വര്‍ണ്ണവും, അഞ്ചു വെള്ളിയും, 26 വെങ്കലവുമായി 35 മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്.

മെഡല്‍ പട്ടീകയില്‍ മുന്നേറാന്‍ സാധിക്കും എന്ന പ്രതീക്ഷ നല്‍കുന്ന രീതിയില്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ബോക്‌സര്‍മാര്‍ മൂന്ന് മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 48 കിലോഗ്രാം ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ മേരി കോമും 57 കിലോഗ്രാം ലൈറ്റ്‌വെയ്റ്റ് വിഭാഗത്തില്‍ എല്‍ സരിതദേവിയും 69 കിലോഗ്രാം മിഡല്‍വെയ്റ്റില്‍ പൂജ റാണിയുമാണ് സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചത്. പുരുഷന്മാരുടെ 46 കിലോഗ്രാം ഫ്ലൈവെയ്റ്റില്‍ ദേവേന്ദ്രോസിങ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

അതേ സമയം വനിതകളുടെ ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - പ്രാര്‍ത്ഥന തോംബ്രെ സഖ്യത്തിന് വെങ്കല മെഡല്‍ മാത്രമേ നേടാനായുള്ളു. സെമിഫൈനലില്‍ ചൈനീസ് തായ്പേയുടെ ചിന്‍ വി ചാന്‍
- സൂ വി സെഹിന്‍ സഖ്യത്തോട് 6-7 (1-7), 6-2, 10-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റ് ടൈ ബ്രേക്കറില്‍ എത്തിക്കാന്‍ ഇന്ത്യന്‍ സഖ്യം പരിശ്രമിച്ചെങ്കിലും 35 മിനിട്ടു കൊണ്ട് തായ്പേയ് സഖ്യം വിജയം കണ്ടു.

രണ്ടാം സെറ്റില്‍ സാനിയ സഖ്യം തിരിച്ചു വന്നെങ്കിലും
10-4 എന്ന സ്കോറിന് തായ്പേയ് സഖ്യം മത്സരം അവസാനിപ്പിച്ചു.


അത്‌ലറ്റിക്സില്‍ ഇന്നലെ ഇന്ത്യ നേടിയ
ഏറ്റവും തിളക്കമേറിയ മെഡല്‍
വനിതകളുടെ 20 കി.മീ നടത്തത്തിലെ
ഖുഷ്ബീര്‍ കൗറിന്റെ
വെള്ളിയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് വനിതകളുടെ നടത്തത്തില്‍ നിന്ന് ഒരു മെഡല്‍ നേടുന്നത്. പുതിയ ദേശീയ റെക്കാഡോടെയാണ് അമൃത്‌സറില്‍ നിന്നുള്ള
ഈ 21 കാരി ഇന്നലെ പോഡിയത്തിലെത്തിയത്.

തന്റെ പേഴ്സണല്‍
ബെസ്റ്റ് ടൈമായ ഒരു മിനിട്ട് 33.07 സെക്കന്‍ഡിലാണ് ഖുഷ്ബീര്‍ ഇന്നലെ ഫിനിഷ് ചെയ്തത്.
ഒരു മിനിട്ട് 33.37 സെക്കന്‍ഡായിരുന്നു കുഷ്ബീറിന്റെ
ഇതിന്റെ മുമ്പുള്ള മികച്ച സമയം. ഒരുമിനിട്ട് 31.06 സെക്കന്‍ഡില്‍
ഫിനിഷ് ചെയ്ത ചൈനയുടെ
ലു ഷ്വിയുഷിയാണ് സ്വര്‍ണം നേടിയത്. മത്സരത്തിന്റെ ആദ്യ 18 കി.മീ വരെ മൂന്നാം സ്ഥാനത്തായിരുന്ന ഖുഷ്ബീര്‍ അവസാന രണ്ട് കിലോമീറ്ററിലാണ് രണ്ടാംസ്ഥാനത്തേക്കുയര്‍ന്നത്. ഈ വര്‍ഷം ജപ്പാനില്‍ നടന്ന ഏഷ്യന്‍ വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഖുഷ്ബീര്‍ വെങ്കലം നേടിയിരുന്നു. 2012ലെ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്സിലും വെങ്കലം
ലഭിച്ചിരുന്നു

പുരുഷ , വനിതാ 400 മീറ്ററുകളില്‍ ആരോഗ്യ രാജീവും എം.ആര്‍. പൂവമ്മയും വെങ്കല മെഡലുകളാണ് നേടിയതെങ്കിലും ഇന്ത്യന്‍ സംഘത്തിന് അത് വലിയ ആവേശം പകര്‍ന്നു. കാരണം
ചൈനീസ്, കൊറിയന്‍ താരങ്ങള്‍ക്കൊപ്പം ആഫ്രിക്കയില്‍ നിന്ന്
ഗള്‍ഫ് രാജ്യങ്ങളിലേക്ക്
കുടിയേറിയ
അത്ക‌ലറ്റുകളും നിറഞ്ഞു നില്‍ക്കുന്ന
ട്രാക്കില്‍ നിന്ന്
മെഡല്‍
ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷ ഇന്ത്യന്‍ പരിശീലകര്‍ക്കുമുണ്ടായിരുന്നില്ല.

തന്റെ പേഴ്സണല്‍
ബെസ്റ്റ് സമയം കുറിച്ച്
തമിഴ്നാട്ടുകാരനായ ആരോഗ്യ രാജീവ് അവിശ്വസനീയമായാണ് പുരുഷന്‍മാരുടെ 400 മീറ്ററിലെ വെങ്കലം നേടിയത്. 49.92 സെക്കന്‍ഡിലാണ് ആരോഗ്യ ഇന്നലെ ഫിനിഷ് ചെയ്തിരുന്നത്. 46.13 സെക്കന്‍ഡായിരുന്നു ആരോഗ്യയുടെ ഇതിനു മുമ്പുള്ള മികച്ച സമയം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :