മെല്‍ബണ്‍|
Last Modified ശനി, 31 ജനുവരി 2015 (10:20 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസും മരിയ ഷറപ്പോവയും ഇന്ന് ഏറ്റുമുട്ടും. ഫൈനല്‍ ജയിച്ച് 19 ഗ്രാന്‍ഡ്സ്ലാം എന്ന ചരിത്രനേട്ടം നേടാനാണ് സെറീന ഇന്ന് ഇറങ്ങുന്നത്. ഇന്നത്തെ കളിയില്‍ വിജയിക്കാനായാള്‍ സെറീന ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന താരമാകും. സെമിയില്‍ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചാണ് സെറീന ഫൈനലിലെത്തിയത്.
എക്തരീന മകരോവയെയാണ് ഷറപ്പോവ സെമിയില്‍ മറികടന്നത്.
പുരുഷന്മാരുടെ സിംഗിള്‍സില്‍ ഫൈനലില്‍ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്റെ ആന്‍ഡി മറെയെ നേരിടും. നിലവിലെ ചാമ്പ്യന്‍ സ്‌റ്റാനിസ്ലാവ് വാവ്‌റിങ്കയെ കീഴടക്കിയാണ് ജോക്കോവിച്ച് ആസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സിന്റെ ഫൈനലില്‍ എത്തിയത്. 7-6(1), 3-6, 6-4, 4-6, 6-0
എന്ന സ്കോറിനായിരുന്നു വിജയം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.