ബാഴ്സ... ബാഴ്സ മാത്രം...

മാഡ്രിഡ്: | WEBDUNIA|
PRO
PRO
സ്പാനിഷ് ലീഗില്‍ ഞായറാഴ്ച ബാഴ്സയുടെ ദിവസമായിരുന്നു. സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗ്‌ ചാമ്പ്യന്‍മാരായ ബാഴ്‌സലോണ 100 പോയിന്റെന്ന അപൂര്‍വ നേട്ടത്തിന്റെ വക്കില്‍. മുഴങ്ങിക്കേട്ടത് ഒന്നുമാത്രം, ബാഴ്സ... ബാഴ്സ മാത്രം. വയ്യാഡോളിഡിനെ 2-1 ന് തകര്‍ത്ത ബാഴ്‌സലോണ 22-ാം കിരീടാഘോഷം അവിസ്മരണീയമാക്കി. മത്സരത്തിനുശേഷം നടന്ന വര്‍ണാഭമായ ചടങ്ങില്‍ സൂപ്പര്‍താരം മെസ്സി മകന്‍ തിയാഗോയോടൊപ്പമാണ് കിരീടനേട്ടമാഘോഷിക്കാന്‍ കാമ്പ് നുയി മൈതാനത്ത് എത്തിയത്. ലീഗില്‍ 46 ഗോളുകള്‍ നേടിയ മെസ്സി ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകവും കരസ്ഥമാക്കി. 34 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്.

മഴ തകര്‍ത്താടിയ മത്സരത്തില്‍ പെഡ്രോ റോഡ്രിഗസ് നേടിയ ഗോള്‍ 20-ാം മിനിറ്റില്‍ ക്ലബ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റില്‍ വയ്യാഡോളിഡ് താരം മാര്‍ക്ക് വാലെന്റൈന്റെ സെല്‍ഫ് ഗോള്‍ ബാഴ്‌സയുടെ ലീഡ് ഇടവേളയ്ക്കുമുമ്പായി 2-0 എന്ന നിലയിലേക്ക് ഉയര്‍ത്തി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി വിക്ടര്‍ പെരസ് വയ്യാഡോളിഡിന്റെ പരാജയ ഭാരം 2-1 ആക്കി കുറച്ചു.

പരിക്കുകാരണം മെസ്സി , ഡാനി ആല്‍വ്‌സ് എന്നീ താരങ്ങള്‍ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങിയില്ല. പകരം ഗോളി വിക്ടര്‍ വാല്‍ഡസ്, ജാവിയര്‍ മെഷറാനോ എന്നിവര്‍ തിരിച്ചെത്തി. ബാഴ്‌സ 36 മത്സരങ്ങളില്‍ നിന്ന് 94 പോയന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡ് 82 പോയന്റും കരസ്ഥമാക്കി. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ക്കൂടി വിജയിക്കാനായാല്‍ ബാഴ്‌സയ്ക്ക് 100 പോയന്റ് നേടി റയല്‍ മാഡ്രിഡ് സ്ഥാപിച്ച ലീഗ് റെക്കോഡിന് ഒപ്പമെത്താനാവും.

മറ്റ് മത്സരങ്ങളില്‍ ലെവാന്റയെ 3-2 ന് തകര്‍ത്ത് റയോ വയ്യക്കാനോ ലീഗില്‍ എട്ടാം സ്ഥാനത്തെത്തി. റയല്‍ സരഗോസയെ 2-1 ന് തോല്പിച്ച അത്‌ലറ്റിക്കോ ബില്‍ബവോ 12-ാം സ്ഥാനത്തേക്കും മുന്നേറി. എസ്പാന്യോളിനെതിരെ ഡിപ്പോര്‍ട്ടീവോ ലാ കൊരൂണയും ജയം നേടി (2-0).


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ ...

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'
നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് ...

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ ...

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്
നിലവില്‍ ലോകക്രിക്കറ്റിലെ മികച്ച താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ...

Karun Nair: ഇവന് സെഞ്ചുറിയടിച്ച് വട്ടായതാണ്, 6 ...

Karun Nair:  ഇവന് സെഞ്ചുറിയടിച്ച് വട്ടായതാണ്, 6 ഇന്നിങ്ങ്സിൽ 5 സെഞ്ചുറിയടക്കം 664 റൺസ്, ചാമ്പ്യൻസ് ട്രോഫി ടീമിൽ സർപ്രൈസ് എൻട്രിയാകുമോ കരുൺ നായർ?
6 ഇന്നിങ്ങ്‌സുകളില്‍ നിന്നും 5 തവണയാണ് താരം സെഞ്ചുറി നെടിയത്. ഇതുവരെ 7 മത്സരങ്ങള്‍ ...

പന്തിനെ ഇനി വേണ്ട, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം ...

പന്തിനെ ഇനി വേണ്ട, ചാമ്പ്യൻസ് ട്രോഫിയിൽ സഞ്ജുവിന് അവസരം നൽകണമെന്ന് ഹർഭജൻ
മറ്റ് ടീമുകള്‍ തങ്ങളുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചിട്ടും ഇന്ത്യ ഇതുവരെയും ടീം ...

സ്മിത്തും മാക്സ്വെല്ലും ടീമിൽ, ചാമ്പ്യൻസ് ട്രോഫിക്കുള്ള ...

സ്മിത്തും മാക്സ്വെല്ലും ടീമിൽ, ചാമ്പ്യൻസ് ട്രോഫിക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യപിച്ചു
2009ലാണ് അവസാനമായി ഓസീസ് ചാമ്പ്യന്‍സ് ട്രോഫി വിജയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയിലെ 15 ...

സ്പാനിഷ് സൂപ്പര്‍ കപ്പ് എല്‍ ക്ലാസിക്കോയില്‍ റയല്‍ ...

സ്പാനിഷ് സൂപ്പര്‍ കപ്പ് എല്‍ ക്ലാസിക്കോയില്‍ റയല്‍ 'കുരുതി'; ബാഴ്‌സയ്ക്കു ആവേശ ജയം
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ അലഹാന്ദ്രോ ബാള്‍ഡെ നാലാം ഗോള്‍ ...

യുവരാജിന് ശേഷം ഇത്ര അനായാസയതയോടെ സിക്സടിക്കുന്ന മറ്റൊരു ...

യുവരാജിന് ശേഷം ഇത്ര അനായാസയതയോടെ സിക്സടിക്കുന്ന മറ്റൊരു താരമില്ല, സഞ്ജുവിനെ പുകഴ്ത്തി ബംഗാർ
ഏതൊരു താരമാണെങ്കിലും മൂന്നോ നാലോ മത്സരങ്ങളില്‍ തുടര്‍ച്ചയായി അവസരം ലഭിച്ചെങ്കില്‍ മാത്രമെ ...