കൈവിഷം കളയാന്‍ തിരുവിഴ ക്ഷേത്രം

WEBDUNIA|


കൈവിഷം ഛര്‍ദ്ദിപ്പിച്ചു കളയാനും ഒരു ക്ഷേത്രം. ആലപ്പുഴ തിരുവിഴ മഹാദേവക്ഷേത്രത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഇവിടുത്തെ കൈവിഷം ഛര്‍ദ്ധിപ്പിക്കല്‍ വളരെ പ്രസിദ്ധമാണ്. ദൂരദേശങ്ങളില്‍ നിന്നുംപോലും ധാരാളം ആള്‍ക്കാര്‍ ഇതിനായി ഇവിടെ എത്താറുണ്ട്. ദോഷങ്ങളും കഷ്ടകാലങ്ങളും നീങ്ങാനാണ് ഈ വഴിപാട് നടത്തുന്നത്.

മരുന്നു സേവിക്കുന്നവര്‍ ചില പ്രത്യേക ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. മരുന്ന് സേവിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത്. ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്ന് കഴിക്കാന്‍ പാടില്ല. മരുന്ന് കഴിക്കാനെത്തുന്നവരുടെ കൂടെ നിര്‍ബന്ധമായും രക്ഷിതാക്കള്‍ ഉണ്ടായിരിക്കണം.

മരുന്ന് കഴിക്കുന്നവര്‍ തലേദിവസം ദീപാരാധനയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തിച്ചേരണം. രാത്രിയിലെ നാഗയക്ഷി ഗുരുതിയില്‍ പങ്കെടുത്ത് പ്രസാദം കഴിച്ചിരിക്കണം.

പിറ്റേദിവസം പന്തീരടിപ്പൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തി മരുന്ന് കൊടുക്കുന്നത്. മരുന്ന് കഴിച്ച് ക്ഷേത്രം പ്രദക്ഷിണം നടത്തുമ്പോ കൈവിഷം ഛര്‍ദ്ദിച്ചു പോകും. പിന്നീട് ക്ഷേത്രത്തിലെ പടച്ചോറ് കഴിക്കുകയും വേണം.

ഛര്‍ദ്ദിപ്പിക്കുന്നതിന് വേണ്ട മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തില്‍ തന്നെ വളരുന്ന ഒരു കാട്ടുചെടിയില്‍ നിന്നാണ്. ഇതിന്‍റെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത് കിണ്ടിയില്‍ ഒഴിച്ചാണ് നല്‍കുന്നത്. മരുന്നുണ്ടാക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പാലോടത്തു കുടുംബക്കാരാണ്.

ഈ ചടങ്ങ് ആരംഭിച്ചതിനെപ്പറ്റി വ്യക്തമായ ഐതിഹ്യങ്ങളൊന്നുമില്ല. വില്വമംഗലം സ്വാമിമാരാണ് ഇത് ആരംഭിച്ചതെന്നും അതല്ല ക്ഷേത്രം പണ്ട് ബുദ്ധഭിക്ഷുക്കളുടേതായിരുന്നുവെന്നും അവരാണ് ഈ ചടങ്ങ് തുടങ്ങിയതെന്നുമുളള അഭിപ്രായ ഭേദങ്ങളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ...

പെട്ടെന്ന് ദേഷ്യം വരുന്ന രാശിക്കാര്‍; നിങ്ങളുണ്ടോ ഇക്കൂട്ടത്തില്‍
ഓരോ വ്യക്തിക്കും സവിശേഷമായ സ്വഭാവമുണ്ട്. ചിലര്‍ സൗമ്യരും, മര്യാദയുള്ളവരും, ...

Easter Wishes in Malayalam: ക്രിസ്തുവിന്റെ ഉയിര്‍പ്പ് ...

Easter Wishes in Malayalam: ക്രിസ്തുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാം; ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍
Easter Wishes: ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍

ഈ തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ ഭാര്യമാരുമായി പതിവായി ...

ഈ തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ ഭാര്യമാരുമായി പതിവായി വഴക്കുണ്ടാക്കാറുണ്ട്, നിങ്ങള്‍ ഇതിലുണ്ടോ?
ജീവിതം അതിന്റെ പ്രവചനാതീതമായ സ്വഭാവത്തില്‍ പലപ്പോഴും വ്യത്യസ്തമായ വഴിത്തിരിവുകള്‍ ...

Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം

Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം
Good Friday, bank Holiday: ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് ...

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്
സ്വപ്നങ്ങളിലൂടെ നമുക്ക് ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുമെന്ന് പറയപ്പെടുന്നു,