മരണശേഷം എത്രാമത്തെ ദിവസം മുതല്‍ ശ്രാദ്ധം ചെയ്യാം?

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (15:09 IST)
മരിച്ച ദിവസം മുതല്‍ രണ്ടാം മാസത്തിലും ആറാം മാസത്തിലും 11, 16, 21 എന്നീ ദിവസങ്ങളില്‍ വിശേഷ മാസിക ശ്രാദ്ധങ്ങള്‍ ചെയ്യേണ്ടതാണ്. ഈ പറഞ്ഞ മൂന്ന് ദിവസങ്ങളിലും അതിഥികള്‍ മുതല്‍ അഞ്ച് ദിവസങ്ങള്‍ വീതം കൊള്ളാമെന്നുമുണ്ട്. മരിച്ച ആളുടെ നക്ഷത്രം അനുകൂലമായും കര്‍മ്മം ചെയ്യുന്ന ആളിന്റെ നക്ഷത്രം അശുഭകരമായും ഇരിക്കണമെന്നും ഉണ്ട്.

ശ്രാദ്ധം ചെയ്യേണ്ട 41, 171, 346 എന്നീ മൂന്ന് ദിവസങ്ങളെ പിണ്ഡക ത്രയമെന്നാണ് വിളിക്കുന്നത്. 360 ദിവസത്തിന്റെ അന്നാണ് പിണ്ഡാവസാനം. 361 സപിണ്ഡി. ഇവയെല്ലാം കൂടി ചേരുന്നതാണ് പിണ്ഡപഞ്ചകം.

മരിച്ചയാളുടെ അഷ്ടമരാശി ശ്രാദ്ധത്തിനു നല്ലതല്ല. ദിവസം കണക്കാക്കുന്നത് മരിച്ച ദിവസത്തിന്റെ അടുത്ത ദിവസം മുതല്‍ വേണം. ശ്രാദ്ധത്തിനു ഇടവം രാശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച, മകയിരം, രോഹിണി, വിഷ്ടി, ഗണ്ഡാന്തം, ഉത്രം, ഉത്രാടം, ഉതൃട്ടാതി എന്നിവയും കൃഷ്ണപക്ഷ ചതുര്‍ദ്ദശിയും നന്നല്ല. മാഘമാസത്തില്‍ കൃഷ്ണാഷ്ടമി ദിവസം അഷ്ടകാ ശ്രാദ്ധം നടത്തണം. പ്രോഷ്ഠപദ മാസത്തില്‍ കൃഷ്ണപക്ഷത്തിലെ ത്രയോദശിയില്‍ അഷ്ടകാ ശ്രാദ്ധം ചെയ്യുന്നത് ഉത്തമമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :