ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഡിസംബറിൽ തുടക്കം

ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ12 ന്

തിരുവല്ല| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (15:57 IST)
പ്രസിദ്ധമായ ചക്കുളത്തുകാവ് ഡിസംബര്‍ 12 ന് നടക്കും. തൃക്കാര്‍ത്തിക ദിനത്തില്‍ വരുന്ന പൊങ്കാല മഹോത്സവത്തില്‍ ആയിരക്കണക്കിനു ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. പൊങ്കാല ഒരുക്കങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ വകുപ്പുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണുണ്ടാവുക.

അന്നേ ദിവസം രാവിലെ 9 മണിക്ക് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നിപകരും. ഇതിനോട് അനുബന്ധിച്ച ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നേതൃത്വം നല്‍കും.

ചടങ്ങുകളില്‍ അഞ്ഞൂറിലധികം വേദ പണ്ഡിതന്മാര്‍ പങ്കെടുക്കുന്നതാണ്. മന്ത്രി മാത്യു ടി.തോമസാണ് പൊങ്കാല ഉദ്ഘാടനം ചെയ്യുന്നത്. ഇതിനൊപ്പം ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിക്കും. വൈകിട്ടു ചേരുന്ന സാംസ്കാരിക സമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :