ഇംഫാല്|
aparna shaji|
Last Updated:
വ്യാഴം, 3 മാര്‍ച്ച് 2016 (12:12 IST)
മണിപ്പൂരിന്റെ ഉരുക്ക് വനിതയും സാമൂഹ്യ പ്രവർത്തകയുമായ ഇറോം ചാനു ശർമിളയെ വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം തുടരവെയാണ് അറസ്റ്റ് നടന്നത്.
ആത്‌മഹത്യ ശ്രമത്തിന് കേസെടുത്ത് പൊലീസ് കസ്റ്റ്ഡിയിലായിരുന്ന ശർമിളയെ ഫെബ്രുവരി 29നാണ് കോടതി ഉത്തരവ് പ്രകാരം മോചിപ്പിച്ചത്. പെട്ടന്നുള്ള ഈ അറസ്റ്റിൽ ശർമിളക്കെതിരെയുള്ള കുറ്റമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അസമിലെ
പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പതിനാറ് വർഷമായി നീണ്ട നിരാഹാര സമരത്തിലാണ് മണിപൂരിന്റെ ഈ ഉരുക്ക് വനിത. 16 വർഷങ്ങളായുള്ള നിരാഹാര സമരത്തിൽ പലതവണ ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇംഫാലിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൽ
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ശർമിള. തുടർന്ന് കോടതി ഉത്തരവ് പ്രകാരം തിങ്കളാഴ്ചയാണ് ഇവരെ വിട്ടയച്ചത്. എന്നാൽ മോചിതയായ അതെ ദിവസം തന്നെ അനുയായികളോടൊപ്പം സാഹിദ് മിനാറിലെത്തി നിരാഹാരം പുനരാരംഭിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനക്ക് ഡോക്ടർമാരെത്തിയെങ്കിലും ശർമിള അതിനനുവദിച്ചിരുന്നില്ല.