കീടനാശിനി പ്രയോഗം; കൃഷിയിടങ്ങളിൽ ചത്തൊടുങ്ങിയത് 26 മാനുക‌ൾ, കർഷകർക്കെതിരെ കേസ്

കീടനാശിനി പ്രയോഗം; മാനുകള്‍ കൂട്ടത്തോടെ ചത്തു

മെഹ്ബൂബ്നഗർ| aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (09:53 IST)
കർഷകരുടെ കീടനാശിനി പ്രയോഗത്തിൽ മാനുകൾ ചത്തൊടുങ്ങി. 26 മാനുകളാണ് കീടനാശിനി പ്രയോഗത്തിൽ കൃഷിയിടങ്ങളിൽ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. മെഹ്ബൂബ് ജില്ലയിലെ ഗുമ്മാഡാം ഗ്രാമത്തിലാണ് അതിദാരുണമായ സംഭവം നടന്നത്.

എലി, പന്നി, മറ്റു കീടങ്ങൾ, എന്നിവയുടെ ശല്യം സഹിക്കാൻ കഴിയാതെയാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ മാരകമായ കീടനാശിനികൾ തളിച്ചത്. ഈ കീടനാശിനികൾ പ്രയോഗിച്ചാൽ മൃഗങ്ങൾ വിളകൾക്ക് അടുത്ത് വരില്ല. കഴിച്ചാൽ ചാവുകയും ചെയ്യും.

മാനുകൾ ചത്തതിനെ തുടർന്ന് കൃഷി ചെയ്തിരുന്ന ചോളങ്ങൾ അധികൃതർ നശിപ്പിച്ചു. മാരക കീടനാശിനികൾ തളിച്ചവർക്കെതിരെ കേസെടുത്തതായും അധികൃതർ അറിയിച്ചു, വന്യജീവികൾ ധാരാളമുള്ളതിനാൽ ഈ പ്രദേശത്ത് കൃഷി ചെയ്യുന്നത് വിലക്കിയിട്ടുള്ളതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :