എയ്‌റോ എഞ്ചിന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പ്രതിരോധ വിഭാഗത്തിനായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്‌സ് ലിമിറ്റഡ് (ഹാള്‍) റോള്‍സ് റോയ്‌സില്‍ നിന്ന് എഞ്ചിന്‍ വാങ്ങിയ ഇടപാടില്‍ പ്രതിരോധമന്ത്രാലയം സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിന്‍ ഇടപാടില്‍ വൈരുദ്ധ്യമുണ്ടെന്ന പരാതിയും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്‌സിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ചുമതലയുള്ള ഓഫീസര്‍മാര്‍ കൈക്കൂലി വാങ്ങിയെന്ന് ആക്ഷേപം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് സിബിഐ അന്വേഷണം.
യുകെ ആസ്ഥാനമായുള്ള റോള്‍സ് റോയ്‌സുമായി 2007 മുതല്‍ നാലു വര്‍ഷം നടത്തിയ ഇടപാടാണ് അന്വേഷിക്കുന്നത്. റോള്‍സ് റോയ്‌സ് എഞ്ചിനുകള്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വിറ്റതില്‍ വന്‍ അഴിമതി ആരോപണം നേരിട്ടതിനെ തുടര്‍ന്ന് പ്രമുഖ ആയുധവ്യാപാരികളായ സുധീര്‍ ചൗധരിയെയും മകനെയും രണ്ടാഴ്ച മുന്‍പ് സീരീയസ് ഫ്രോഡ് ഓഫീസ് യുകെയില്‍ അറസ്റ്റു ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുമായുള്ള ഇടപാട് പരിശോധിക്കാന്‍ പ്രതിരോധ മന്ത്രാലയം തയാറായത്.
വ്യോമസേനയ്ക്കും നാവിക സേനയ്ക്കും വേണ്ടിയാണ് ഹ്വാക്ക് അഡ്വാന്‍സഡ് ജെറ്റ് ട്രെയിനര്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്‌സ് നിര്‍മ്മിച്ചിരുന്നത്. അതേസമയം, സിബിഐ അന്വേഷിക്കാനുള്ള നീക്കത്തോടെ റോള്‍സ് റോയ്‌സ് പ്രതികരിച്ചിട്ടില്ല. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്‌സ് മുഖ്യ വിജിലന്‍സ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അഴിമതിക്കഥയുടെ തുമ്പ് പുറത്തുവന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയിരുന്നു.