കാംബ്ലിയും ഭാര്യയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് മധ്യവയസ്‌കന്‍; ശരീരത്ത് സ്‌പര്‍ശിച്ചുവെന്ന് ആന്‍ഡ്രിയ - അടിയേറ്റത് പ്രശസ്‌ത ഗായകന്റെ പിതാവിന്!

കാംബ്ലിയും ഭാര്യയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് മധ്യവയസ്‌കന്‍; ശരീരത്ത് സ്‌പര്‍ശിച്ചുവെന്ന് ആന്‍ഡ്രിയ - അടിയേറ്റത് പ്രശസ്‌ത ഗായകന്റെ പിതാവിന്!

 vinod kambli , wife punches , police , Rajendra Kumar Tiwari , കാംബ്ലി , വിനോദ് കാംബ്ലി , അങ്കിത് തിവാരി , രാജേന്ദ്ര കുമാർ , ഇന്ത്യന്‍ ക്രിക്കറ്റ്
മുംബൈ| jibin| Last Modified തിങ്കള്‍, 2 ജൂലൈ 2018 (16:01 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം വിനോദ് കാംബ്ലിയും ഭാര്യയും മര്‍ദ്ദിച്ചെന്ന് വ്യക്തമാക്കി മധ്യവയസ്‌കന്‍ പൊലീസില്‍ പരാതി നല്‍കി.

മുംബൈ സ്വദേശിയും ഗായകൻ അങ്കിത് തിവാരിയുടെ പിതാവുമായ തിവാരിയാണു കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയയ്‌ക്കുമെതിരെ പരാതി നല്‍കിയത്. പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

പേരക്കുട്ടിയോടൊപ്പം മാളിനുള്ളിലൂടെ നടക്കുന്നതിനിടയിൽ ഒരു സ്‌ത്രീ തന്റെ മുഖത്തടിച്ചുവെന്നാണ് രാജേന്ദ്ര കുമാർ തിവാരി പരാതിയില്‍ പറയുന്നത്.

മാളില്‍ തന്നെയുണ്ടായിരുന്ന ഇളയമകനുമൊപ്പം ഈ സ്‌ത്രീയുടെ അടുത്തു ചെന്നപ്പോളാണ് അവർ കാംബ്ലിയുടെ ഭാര്യയാണെന്നു മനസ്സിലായത്. സംസാരത്തിനിടെ കാംബ്ലിയും ഭാര്യയും അംഗരക്ഷകരും ചേർന്നു ക്രൂരമായി മര്‍ദ്ദിച്ചെന്നും രാജേന്ദ്ര കുമാർ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാംബ്ലിയും ഭാര്യയും തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാളിനുള്ളിലെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും രാജേന്ദ്ര കുമാർ പറഞ്ഞു. അതേസമയം, രാജേന്ദ്ര കുമാർ തന്റെ ശരീരത്തില്‍ മോശമായി സ്‌പര്‍ശിച്ചെന്ന് ആന്‍ഡ്രിയയും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :